എക്സൈസ് പ്രിവന്റീവ് ഓഫീസര്‍: മെയിന്‍ ലിസ്റില്‍ 200 പേര്‍
Monday, November 24, 2014 12:32 AM IST
തിരുവനന്തപുരം: 200 പേരെ മെയിന്‍ ലിസ്റിലും സംവരണവിഭാഗങ്ങളെ സപ്ളിമെന്ററി ലിസ്റിലും ഉള്‍പ്പെടുത്തി എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസര്‍ തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്സി തീരുമാനിച്ചു. ജയില്‍ വകുപ്പില്‍ അസിസ്റന്റ് ജയിലര്‍ തസ്തികയ്ക്ക് 500 പേരെ മെയിന്‍ ലിസ്റിലും ആനുപാതിക സപ്ളിമെന്ററി ലിസ്റും ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

എല്‍ഡി ക്ളാര്‍ക്കിന്റെ സാധ്യതാപട്ടികയില്‍ ഇടംനേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ 14 ജില്ലാ ഓഫീസുകളിലായി ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം പിഎസ്സിയില്‍നിന്നു നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ സൂക്ഷിച്ചുവയ്ക്കണമെന്നു കമ്മീഷന്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ ഒരു ഭാഗം ജോലിയില്‍ ഹാജരാവുന്ന സമയത്തും മറ്റേ ഭാഗം ജോലിയില്‍ പ്രവേശിച്ച ശേഷമുള്ള നിയമന പരിശോധനാ സമയത്തും ഹാ ജരാക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.