ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു
ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു
Monday, November 24, 2014 12:31 AM IST
വൈപ്പിന്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ മരിച്ചു. നായരമ്പലം പനയില്‍ പുരുഷോത്തമന്റെ മകന്‍ അഭിലാഷ് (20), ഞാറയ്ക്കല്‍ ഇളങ്കുന്നപ്പുഴ വീട്ടില്‍ ജോസിന്റെ മകന്‍ മിഥുന്‍ (25) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 10.50നു സംസ്ഥാനപാതയില്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളി കവലയ്ക്കു സമീപമായിരുന്നു അപകടം.

അമിതവേഗത്തില്‍ വന്ന ബൈ ക്കുകള്‍ നേര്‍ക്കു നേര്‍ ഇടിക്കുകയായിരുന്നുവെന്നു ഞാറയ്ക്കല്‍ പോലീസ് പറഞ്ഞു. മരിച്ച രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു റോഡില്‍ വീണ രണ്ടു പേരുടെയും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണു മരണകാരണമായത്. അഭിലാഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മിഥുന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും.


മാല്യങ്കര എസ്എന്‍എം എന്‍ജിനിയറിംഗ് കോളജിലെ രണ്ടാം സെമസ്റര്‍ ബിടെക് വിദ്യാര്‍ഥിയാണ് അഭിലാഷ്. മാതാവ്: മാല. സഹോദരി: മേഘന.

മിഥുന്‍ കാര്‍പെന്ററാണ്. മാതാവ്: ജെസി. സഹോദരി: മിബിന്‍. ഞാറയ്ക്കല്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ് തയാറാക്കി മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.