സത്യങ്ങള്‍ വെളിപ്പെടുത്താന്‍ സൂരജ് തയാറാകണമെന്നു കെ. മുരളീധരന്‍
സത്യങ്ങള്‍ വെളിപ്പെടുത്താന്‍ സൂരജ് തയാറാകണമെന്നു കെ. മുരളീധരന്‍
Monday, November 24, 2014 12:31 AM IST
തിരുവനന്തപുരം: സത്യങ്ങള്‍ വെളിപ്പെടുത്താന്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍ പൊതുമരാമത്തു സെക്രട്ടറി ടി.ഒ. സൂരജ് തയാറാകണമെന്നു കെ. മുരളീധരന്‍ എംഎല്‍എ. ഇല്ലെങ്കില്‍ കുറ്റവാളിയുടെ വെറും ജല്പനങ്ങളായി മാത്രമേ സൂരജിന്റെ പ്രസ്താവനകള്‍ കാണാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

തന്നെ മാത്രം കുറ്റക്കാരനായി കാണുകയാണെന്നും ഇതു തുടര്‍ന്നാല്‍ അഴിമതിക്കാരുടെ കൂടുതല്‍ പേരുകള്‍ താന്‍ വെളിപ്പെടുത്തുമെന്നുമുള്ള സൂരജിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുരളീധരന്‍.


സൂരജുമായി ബന്ധപ്പെട്ടവരെയും അന്വേഷണപരിധിയില്‍ കൊണ്ടുവരണം. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണു സംസ്ഥാനത്തു നടപ്പാക്കേണ്ടത്. ഘട്ടംഘട്ടമായി മാത്രമേ മദ്യനിരോധനം സംസ്ഥാനത്തു നടപ്പാക്കാന്‍ കഴിയുകയുള്ളുവെന്നും മുരളീധരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.