തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ചത് എന്റെ അറിവോടെ: മുഖ്യമന്ത്രി
തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ചത് എന്റെ അറിവോടെ: മുഖ്യമന്ത്രി
Sunday, November 23, 2014 11:58 PM IST
കൊച്ചി: വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ചതിന്റെ ഉത്തരവാദിത്വം തനിക്കെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതു തന്റെ വകുപ്പിലാണ്. താന്‍ അറിഞ്ഞു ചെയ്ത കാര്യമാണ്. 2003ലെ മാറാട് സമാധാന ഉടമ്പടി പ്രകാരമാണു കേസ് പിന്‍വലിച്ചത്.നിയമ-ആഭ്യന്തര വകുപ്പുകള്‍ അറിഞ്ഞാണു ചെയ്തത്. 2003 ഒക്ടോബര്‍ അഞ്ചിന് എല്ലാവരെയും ബന്ധപ്പെടുത്തി ഒരു ധാരണയിലെത്തി. ഒത്തുതീര്‍പ്പു വ്യവസ്ഥകളിലൊന്ന് ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കണമെന്നായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.