വാര്‍ഷിക പദ്ധതി ആസ്തികള്‍ നിരീക്ഷിക്കാന്‍ പുതിയ സംവിധാനം
Sunday, November 23, 2014 11:48 PM IST
തിരുവനന്തപുരം: ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി നിരീക്ഷിക്കുന്നതിനുളള നൂതന സംവിധാനം കൂടി പ്ളാന്‍ സ്പെയ്സിന്റെ ഭാഗമാക്കുന്നതിന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.

മുഖ്യമന്ത്രി അടക്കമുളള എല്ലാ മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും,വകുപ്പ് തലവന്‍മാര്‍ക്കും നിര്‍വഹണ ഏജന്‍സികള്‍ക്കും അവരവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി നേരിട്ട് വിലയിരുത്തുന്നതിന് സഹായകമായ തരത്തില്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റവും ഇതോടൊപ്പം ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.