ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ഇന്നു ദൈവദാസന്‍
ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ഇന്നു ദൈവദാസന്‍
Saturday, November 22, 2014 12:28 AM IST
കട്ടപ്പന: ഹൈറേഞ്ച് ഒരിക്കല്‍ക്കൂടി ചരിത്രനിമിഷത്തിനായി കാതോര്‍ക്കുകയാണ്. 1969 നവംബര്‍ 19-ന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് കട്ടപ്പനയില്‍ കാലുകുത്തിയ നിമിഷം ചരിത്രത്തിലിടംപിടിച്ചതുപോലെ ഇന്ന് 2014 നവംബര്‍ 22 മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനും സാക്ഷിയാവുകയാണ്.

സെന്റ് ജോണ്‍സ് ഹോസ്പിറ്റലര്‍ സഭയുടെ ഭാരത മിഷണറി ബ്രദര്‍ ഫോര്‍ത്തുനാത്തൂസ് ഇന്ന് ദൈവദാസന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പടുന്ന നിമിഷത്തിനായി ലോകത്തെ സെന്റ് ജോണ്‍ ഓഫ് ഗോഡ് സഭയും ഭാരത കത്തോലിക്കാസഭയും ഹൈറേഞ്ചും കാതോര്‍ത്തിരിക്കുകയാണ്.

ഇന്നു രാവിലെ കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ദൈവദാസന്‍പദവി പ്രഖ്യാപനത്തിനു തുടക്കമാകും.

ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ചശേഷം നാമകരണ കോടതിയുടെ സ്ഥാപനവും നടക്കും. തുടര്‍ന്ന് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിന്റെ കബറിടത്തിലേക്കുള്ള പ്രദക്ഷിണവും പ്രാര്‍ഥനയും അനുസ്മരണ സമ്മേളനവും നടക്കും. ഈ ധന്യനിമിഷങ്ങള്‍ക്കു സാക്ഷികളാകാന്‍ കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപതകളില്‍നിന്നും ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍നിന്നുള്ള നാനാജാതി മതവിശ്വാസികള്‍ കട്ടപ്പനയിലേക്കൊഴുകിയെത്തും. പതിനായിരത്തിലേറെ ആളുകളെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങള്‍ സെന്റ് ജോര്‍ജ് പള്ളി, പാരീഷ് ഹാള്‍, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ അങ്കണം എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങുകള്‍ കാണുന്നതിനുള്ള സിസിടിവികള്‍ എല്ലായിടത്തും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ംംം.ഷീെേവി.രീ.ശി എന്ന വെബ്സൈറ്റിലും ദൈവദാസന്‍ പ്രഖ്യാപന ചടങ്ങുകള്‍ തത്സ മയം കാണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.