വ്യാപാരികളുടെ പ്രക്ഷോഭം അഡ്ജസ്റ്മെന്റ് സമരമല്ല: ടി. നസിറുദ്ദീന്‍
Saturday, November 22, 2014 12:27 AM IST
കണ്ണൂര്‍: വ്യാപാരിദ്രോഹ നിലപാടുകള്‍ക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ അഡ്ജസ്റ്മെന്റ് സമരമല്ലെന്നു സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. അഡ്ജസ്റ്മെന്റ് സമരങ്ങളുടെ കാലമാണിത്. എന്നാല്‍ വ്യാപാരികളുടേതു നിലനില്പിനു വേണ്ടിയുള്ള ജീവന്‍മരണ പോരാട്ടമാണെന്നും അദ്ദേഹം കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കടപരിശോധന ഉള്‍പ്പെടെയുള്ള വ്യാപാരി ദ്രോഹനടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കും. സര്‍ക്കാര്‍ നിലപാടിനെതിരേ ഡിസംബര്‍ മൂന്നിനു വ്യാപാരികള്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ വ്യാപാരിദ്രോഹ നിലപാടുകള്‍ തുടര്‍ന്നാല്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്തു നിലപാട് എടുക്കണമെന്ന കാര്യത്തില്‍ ആലോചിച്ചു തീരുമാനമെടുക്കും. വ്യാപാരി സമൂഹത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ യുഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യാപാരികളെ ദ്രോഹിക്കുകയാണ്. ആന്റണി സര്‍ക്കാരിന്റെ കാലത്തു കടപരിശോധന സംബന്ധിച്ച് ഉണ്ടാക്കിയ കരാറിലെ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ ലംഘിക്കുകയാണ്. അന്യസംസ്ഥാനത്തു നിന്നു നികുതിവെട്ടിച്ചു സാധനങ്ങള്‍ കേരളത്തില്‍ എത്തുന്നുണ്െടങ്കില്‍ ആദ്യം നടപടിയെടുക്കേണ്ടതു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേയാണ്. കടപരിശോധനയുടെ പേരില്‍ വനിതാ ജീവനക്കാരുമായെത്തുന്ന ഉദ്യോഗസ്ഥര്‍ കടയുടമയെ സ്ത്രീപീഡനക്കേസില്‍ കുടുക്കുന്നതായും നസിറുദ്ദീന്‍ ആരോപിച്ചു.


ഓണ്‍ലൈന്‍ വ്യാപാരം സാധാരണ കച്ചവടമേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്െടന്നും നസിറുദീന്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.