ശബരിമല: വൈദ്യുതി ഉറപ്പാക്കണമെന്നു ഹൈക്കോടതി
Saturday, November 22, 2014 12:27 AM IST
കൊച്ചി: മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് ടി.ആര്‍. രാമചന്ദ്രന്‍ നായര്‍, ജസ്റീസ് പി.വി. ആശ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പമ്പ, സന്നിധാനം, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുന്നില്ലെന്നു വൈദ്യുതി ബോര്‍ഡ് ഉറപ്പാക്കണം. പമ്പ മുതല്‍ ശബരിമല വരെയുള്ള ട്രെക്കിംഗ് പാതയില്‍ ജനറേറ്ററുകള്‍ സ്ഥാപിക്കണമെന്നു ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.