കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം: അയല്‍ക്കാരിയും കാമുകനുമടക്കം നാലു പേര്‍ അറസ്റില്‍
കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ ഗൃഹനാഥന്‍ മരിച്ച സംഭവം: അയല്‍ക്കാരിയും കാമുകനുമടക്കം  നാലു പേര്‍ അറസ്റില്‍
Saturday, November 22, 2014 12:17 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: കണിമംഗലത്തു വയോധിക ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തുകയും പരിക്കേറ്റ ഗൃഹനാഥന്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ അയല്‍വാസിയായ സ്ത്രീയും കാമുകനും പ്ളസ്വണ്‍ വിദ്യാര്‍ഥികളുമുള്‍പ്പെടെ നാലു പേര്‍ പിടിയിലായി.

കണിമംഗലം വേലപ്പറമ്പില്‍ പരേതനായ ജോര്‍ജുകുട്ടിയുടെ ഭാര്യ ഷൈനി(40), കാമുകന്‍ ഒല്ലൂര്‍ കനകക്കുന്നേല്‍ മനോജ്(35), ഷൈനിയുടെ 17 വയസുള്ള മകന്‍, 16 വയസുള്ള കൂട്ടുകാരന്‍ എന്നിവരെയാണ് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്ചെയ്തത്.

ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കണിമംഗലം ഓവര്‍ബ്രിഡ്ജിനുസമീപം കൈതക്കാടന്‍ വിന്‍സെന്റിന്റെ വീട്ടില്‍ ആക്രമണം നടത്തി സ്വര്‍ണവും പണവും കവര്‍ന്നത്. ആക്രമണത്തെതുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വിന്‍സെന്റ് വ്യാഴാഴ്ച മരിച്ചു.

വിന്‍സെന്റും ഭാര്യ ലില്ലിയും പുറത്തുപോയി തിരികെ വീട്ടില്‍വന്ന് വസ്ത്രം മാറുന്നതിനിടെ നാലംഗസംഘം അതിക്രമിച്ചുകയറി ആക്രമിച്ചു കീഴ്പ്പെടുത്തി കൈകളും കണ്ണും വായും മൂടി കെട്ടിയിട്ടശേ ഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. പത്തുപവനും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കവര്‍ന്നത്. തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ കൈകളും മുഖവും മറച്ചിരുന്നു. ലില്ലിയുടെ കൈകളിലെ വളകള്‍ പ്ളെയര്‍ ഉപയോഗിച്ച് അക്രമിസംഘം മുറിച്ചെടുക്കുകയായിരുന്നു.


പ്രതികളില്‍നിന്നും കവര്‍ച്ച ചെയ്യപ്പെട്ട ആഭരണങ്ങളും പണവും പോലീസ് കണ്െടടുത്തു.

കൃത്യം നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച കയര്‍, ടേപ്പ് എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച നെടുപുഴ എസ്ഐ ശെല്‍വരാജ്, സീനിയര്‍ സിപിഒ ജയനാരായണന്‍ എന്നിവരടങ്ങുന്ന സംഘം കണിമംഗലം, പനമുക്ക്, വലിയാലുക്കല്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ വലിയാലുക്കലിലുള്ള കടയില്‍നിന്നു രണ്ടുപേര്‍ കയര്‍ വാങ്ങിയതു സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

മനോജിനെ ഒല്ലൂരില്‍നിന്നും ഷൈനിയെ കണിമംഗലത്തുനിന്നുമാണ് അറസ്റ്ചെയ്തത്. വിധവയായ ഷൈനിയും മനോ ജും ഏഴു വര്‍ഷത്തോളമായി അത്താണിയിലും മറ്റും പാര്‍ട്ണര്‍ഷിപ്പായി ഹോട്ടല്‍, തുണിക്കട എന്നിവ നടത്തിവരികയായിരുന്നു. ബിസിനസ് നഷ്ടത്തിലായതിനെത്തുടര്‍ന്ന് സാമ്പത്തിക പരാധീനതയില്‍പ്പെട്ട ഇരുവരും കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്നു. അയല്‍വാസികളായ ലില്ലി ടീച്ചറും ഭര്‍ത്താവ് വിന്‍സെന്റുമായി നല്ല ബന്ധത്തിലായിരുന്ന ഷൈനിയാണു പദ്ധതി പ്ളാന്‍ ചെയ്തത്. ഷൈനിയുടെ പിന്തുണയും പ്രേരണയും മൂലം മനോജ് ഷൈനിയുടെ മകന്റെയും മകന്റെ കൂട്ടുകാരന്റെയും സഹായത്തോടെ കവര്‍ച്ച നടപ്പാക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.