സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ നിരക്കില്‍ ടാബ്ലെറ്റ്
Friday, November 21, 2014 12:17 AM IST
കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സിലബസുകളിലുള്ള പാഠങ്ങളടങ്ങിയ ക്ളൌഡ്പാഡ് ത്രീജി ടാബ്ലെറ്റ് കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കു കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പരിപാടിയുടെ ഭാഗമായി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യാന്‍ തയാറെടുക്കുകയാണു ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ളൌഡ്പാഡ് മൊബിലിറ്റി റിസര്‍ച്ച്. ഇതിനായി കുട്ടികളിലേക്കെത്താന്‍ ഓണ്‍ലൈന്‍ വഴി പ്രചാരണം നടത്തുമെന്നു കമ്പനി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പിന്നീടു സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായും സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനുമായും സഹകരിച്ച് ആറു മുതല്‍ 12 വരെ ക്ളാസുകളിലെ എല്ലാ കുട്ടികള്‍ക്കും ടാബ്ലെറ്റ് ലഭ്യമാക്കുകയാണു ലക്ഷ്യം.

കേരളത്തില്‍ വന്‍തോതില്‍ നിക്ഷേപമിറക്കുന്നതിനൊപ്പം ഇവിടുത്തെ വിദ്യാര്‍ഥികളുടെ പഠനസൌകര്യം മെച്ചപ്പെടുത്താനും പ്രതിജ്ഞാബദ്ധരാണെന്നു ക്ളൌഡ്പാഡ് സഹസ്ഥാപകനും എംഡിയുമായ ആരോമല്‍ ജയരാജ് പറഞ്ഞു. ഇന്റല്‍ അധിഷ്ഠിത ടാബ്ലെറ്റ് സമീപനാളില്‍ ബാംഗളൂരില്‍ നടന്ന സീബിറ്റ് ഇന്ത്യ പരിപാടിയിലാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്കായി 'സ്മാര്‍ട് സ്കൂള്‍' പാഠഭാഗങ്ങള്‍ മുന്‍കൂട്ടി ഉള്‍പ്പെടുത്തിയ ഇതിന്റെ യഥാര്‍ഥ വില 14,000 രൂപയാണ്. സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും സംസ്ഥാന പാഠ്യപദ്ധതിയിലെയും പാഠങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ സംവാദാത്മക ആപ്ളിക്കേഷന്‍ അടക്കം 10,999 രൂപയ്ക്കാണു വിദ്യാര്‍ഥികള്‍ക്കു ലഭ്യമാക്കുന്നത്. ബ്രിട്ടനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ക്ളൌഡ്പാഡിന്റെ സഹസ്ഥാപനമായ ക്ളൌഡ്പാഡ് മൊബിലിറ്റി റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ് എമര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തെ തുടര്‍ന്നാണു കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.


സഹീൌറുമറ.ശി എന്ന സൈറ്റില്‍ വിദ്യാര്‍ഥികള്‍ രജിസ്റര്‍ ചെയ്തതിനുശേഷം മാത്രമേ അവര്‍ക്കാവശ്യമായ പാഠഭാഗങ്ങള്‍ ടാബ്ലെറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ക്ളൌഡ്പാഡ് ഗ്ളോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് സിഇഒ അഭിഷേക് ജയരാജ് പറഞ്ഞു. വെബ്സൈറ്റിലെ നിര്‍ദിഷ്ട ഫോമില്‍ പേരും സ്കൂളിന്റെ പേരും തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പും പാഠ്യപദ്ധതിയും ക്ളാസും രേഖപ്പെടുത്തണം. പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്ളൌഡ്പാഡ് ടാബ്ലെറ്റിന് ഹെമലേീൃല.ശി വഴി ഓര്‍ഡര്‍ നല്‍കാനായി ഒരു പ്രത്യേക ഡിസ്കൌണ്ട് കോഡ് ഈ അവസരത്തില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.