തമിഴ്നാട്ടില്‍ ഭൂമിയുള്ള നേതാക്കളുടെ പേരു വെളിപ്പെടുത്തണം: പി.സി. തോമസ്
തമിഴ്നാട്ടില്‍ ഭൂമിയുള്ള നേതാക്കളുടെ പേരു വെളിപ്പെടുത്തണം: പി.സി. തോമസ്
Friday, November 21, 2014 12:15 AM IST
കൊച്ചി: തമിഴ്നാട്ടില്‍ ഭൂമിയും ബിസിനസുമുള്ള രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും കേരളത്തിലുണ്െടന്നും അവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്നും പി.സി.തോമസ്. നേതാക്കളുണ്െടന്ന കാര്യം ജയലളിത നേരത്തെ പറഞ്ഞിരുന്നു. പേരുകള്‍ ഇനിയെങ്കിലും തമിഴ്നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണം.

സുപ്രീം കോടതിയില്‍ കേരളത്തിലെ 40 ലക്ഷം ആളുകളുടെ സുരക്ഷ ആധാരമാക്കി കേസ് നടത്തുമ്പോള്‍ത്തന്നെ കേരള ഹൈക്കോടതിയില്‍ ഒരു കേസില്‍ ചിലര്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ അനാവശ്യ ഭീതി പരത്തുകയാണ്.


മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച് പഠനം നടത്തിയ ഏഷ്യന്‍ ഡാം സേഫ്റ്റി വിഭാഗത്തിന്റെ തലവന്‍ ഹിമാംസു താക്കൂര്‍ ഡാം സുരക്ഷിതമല്ലെന്നും പൊട്ടാന്‍ സാധ്യതയുണ്െടന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു കേരളം തെളിവായി കോടതിയില്‍ ഹാജരാക്കിയില്ലെന്നു പി.സി. തോമസ് കുറ്റപ്പെടുത്തി.

നിയമവകുപ്പിന്റെ പാളിച്ചയാണു മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനുണ്ടായ തോല്‍വിയെന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.