നെല്ലുസംഭരണം പഠിക്കാന്‍ ലോക ഭക്ഷ്യപദ്ധതി മിഷന്‍
Friday, November 21, 2014 12:09 AM IST
കൊച്ചി: കേരള സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ നെല്ലു സംഭരണ പ്രക്രിയയെക്കുറിച്ചു പഠിക്കാന്‍ ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം ലോജിസ്റിക്സ് മിഷന്‍ പ്രതിനിധികള്‍ 27ന് സംസ്ഥാനത്തെത്തും.

പൊതുവിതരണ സംവിധാനത്തില്‍ ഭക്ഷ്യവകുപ്പിന്റെയും സപ്ളൈകോയുടെയും ഇടപെടലിനെക്കുറിച്ചും ഇതില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും 27നു സപ്ളൈകോ മാനേജിംഗ് ഡയറക്ടറുമായി പ്രതിനിധി സംഘം ചര്‍ച്ച ചെയ്യും. കുട്ടനാട് പാടശേഖരങ്ങളില്‍നിന്നുള്ള നെല്ലുസംഭരണം ഇവര്‍ നിരീക്ഷിക്കും. സപ്ളൈകോ എംപാനല്‍ ചെയ്ത കാലടിയിലെ അരിമില്ല് 28ന് അവര്‍ സന്ദര്‍ശിക്കുകയും നെല്ല് അരിയായി പൊതുവിതരണ സംവിധാനത്തിന്റെ ഭാഗമാകുന്ന പ്രക്രിയ നിരീക്ഷിക്കുകയും ചെയ്യും. എഫ്സിഐയില്‍നിന്ന് അരിയെടുത്ത് അംഗീകൃത റേഷന്‍ ചില്ലറ വ്യാപാരികള്‍ക്കെത്തിക്കുന്ന സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോകളും സന്ദര്‍ശിക്കും.


വേള്‍ഡ് ഫുഡ് പ്രോഗ്രാം ലോജിസ്റിക്സ് ഡെവലപ്മെന്റ് യൂണിറ്റ് തലവന്‍ ബര്‍ണാഡ് ക്രോമിലിയറിന്റെ നേത്യത്വത്തിലുള്ള മൂന്നംഗ സംഘമാണു സംസ്ഥാനം സന്ദര്‍ശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.