ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളുടെ പ്രത്യേക സര്‍വീസ് പദവി നീക്കി
ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകളുടെ പ്രത്യേക സര്‍വീസ് പദവി നീക്കി
Friday, November 21, 2014 12:01 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള ബസ് സര്‍വീസിലെ പ്രത്യേക സര്‍വീസ് പദവി എടുത്തു കളഞ്ഞു. ശബരിമല ബസുകളില്‍ തീര്‍ഥാടകര്‍ക്കൊപ്പം മറ്റു യാത്രക്കാരെയും കയറ്റണമെന്നാണു ഗതാഗത വകുപ്പ് അധികൃതരുടെ നിര്‍ദേശം. സ്പെഷല്‍ സര്‍വീസുകള്‍ നഷ്ടത്തിനിടയാക്കുന്നുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇവ നിര്‍ത്തലാക്കിയത്.

പ്രത്യേക സര്‍വീസ് പദവിയില്ലാതെ പോകുന്ന ബസുകളിലെ സ്ത്രീകളുടെ സീറ്റുകളില്‍ അയ്യപ്പഭക്തര്‍ക്ക് ഇരിക്കാന്‍ അവകാശമില്ല. ശബരിമല സ്പെഷല്‍ സര്‍വീസല്ലാത്ത ബസുകളില്‍ സ്ത്രീകള്‍ക്ക് അടക്കം റിസര്‍വേഷന്‍ സീറ്റുകള്‍ വേണമെന്നാണു ചട്ടം.

സ്പെഷല്‍ സര്‍വീസായി മാറുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനത്തിന്റെ വര്‍ധനയുണ്ടാകുമെന്നും ഇത് ഒഴിവാക്കാനാണു നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞദിവസം കോട്ടയത്തു നിന്നു ശബരിമലയ്ക്കുള്ള സര്‍വീസില്‍ സ്ത്രീകള്‍ക്കുള്ള റിസര്‍വ് സീറ്റില്‍ നിന്നു അയ്യപ്പഭക്തരെ മാറ്റിയിരുത്തിയതായി ആരോപണം ഉയര്‍ന്നു. ബസില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളില്‍ നിന്നാണ് തീര്‍ഥാടകരെ ഒഴിപ്പിച്ചത്.


പ്രത്യേക സര്‍വീസ് അല്ലാത്തതിനാല്‍ സീറ്റ് സംവരണക്രമം പാലിക്കേണ്ടതുണ്െടന്ന് അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണു ഭക്തര്‍ക്ക് എഴുന്നേറ്റു മാറേണ്ട അവസ്ഥ ഉണ്ടായതെന്നു ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ ആരോപിക്കുന്നു. പ്രത്യേക പദവിയില്ലാത്തതിനാല്‍ അനുവദിച്ചിട്ടുള്ള എല്ലാ സ്റോപ്പുകളില്‍ നിന്നും യാത്രക്കാരെ കയറ്റുകയും വേണം. സ്പെഷല്‍ സര്‍വീസ് എന്ന പദവിയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ ശബരിമല ബസുകള്‍ ഫാസ്റ്, സൂപ്പര്‍ ഫാസ്റ്, എക്സ്പ്രസ് തുടങ്ങിയ ദീര്‍ഘദൂര സര്‍വീസകളായി മാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.