വടവാതൂര്‍ സെമിനാരിയില്‍ പുസ്തകമേള
Thursday, October 30, 2014 12:45 AM IST
കോട്ടയം: സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ പുസ്തകമേള സെമിനാരി റെക്ടര്‍ ഡോ. അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരുടെ പുസ്തകങ്ങള്‍, ഒഐആര്‍എസ്ഐ പബ്ളിക്കേഷന്‍സിന്റെ പ്രസിദ്ധീകരണങ്ങള്‍, സണ്‍ഡേസ്കൂള്‍ ലൈബ്രറിക്കാവശ്യമായ പുസ്തകങ്ങള്‍, വിശുദ്ധരുടെ ജീവചരിത്ര ഗ്രന്ഥങ്ങള്‍, സഭാ പ്രബോധനങ്ങള്‍, ആധ്യാത്മിക ഗ്രന്ഥങ്ങള്‍, ബൈബിള്‍ പഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, ശാസ്ത്രസാമൂഹിക ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്. പുസ്തകമേള നവംബര്‍ 30 വരെ ക്രമീകരിച്ചിരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.