ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് 22 പേര്‍ അര്‍ഹരായി
Thursday, October 30, 2014 12:42 AM IST
കൊല്ലം: അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ 20-ാമത് ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് 22 അധ്യാപകര്‍ അര്‍ഹരായി. സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നു പത്തും പ്രൈമറി വിഭാഗത്തില്‍ നിന്ന് ഒമ്പതും മൂന്നു സ്പെഷലിസ്റുകളെയുമാണ് ഇക്കുറി ആദരിക്കുന്നതെന്ന് ഭാരവാഹികളായ കോന്നിയൂര്‍ രാധാകൃഷ്ണന്‍, ഭദ്രന്‍ എസ്. ഞാറയ്ക്കാട്, സി. ആര്‍. ഷണ്‍മുഖന്‍, വി.എന്‍. സദാശിവന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

വിവിധ രംഗങ്ങളില്‍ പ്രശസ്തരായ ഡോ. അനുജന്‍ അത്തിക്കയം, വി. ബി. ഉണ്ണിത്താന്‍ (പത്രപ്രവര്‍ത്തനം), ഡോ. പുനലൂര്‍ സോമരാജന്‍ (ജീവകാരുണ്യം), ഡോ. ആല്‍ഫ്രഡ് ശാമുവേല്‍ (ആതുര ശുശ്രൂഷ- മാനസികാരോഗ്യം), ബി. ദേവരാജന്‍ നായര്‍ (സാംസ്കാരികം) എന്നിവരേയും പുരസ്കാര സമര്‍പ്പണവേദിയില്‍ ആദരിക്കുമെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.

പുരസ്കാരജേതാക്കള്‍: ടി.ഒ. രാധാകൃഷ്ണന്‍ (ഹെഡ്മാസ്റര്‍, ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചെമ്മനാട്, പറവനടുക്കം, കാസര്‍ഗോഡ്), കെ. വി. പ്രദീപ്കുമാര്‍ (അധ്യാപകന്‍, മുത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തളിപ്പറമ്പ്), പൃഥ്വിരാജ് (അധ്യാപകന്‍, സെന്റ് മേരീസ് യുപിഎസ്, തരിയോട്, വയനാട്), പി.കെ. ശോഭന (അധ്യാപിക, നാരായണവിലാസം എയുപിഎസ്, ഇരവട്ടൂര്‍, കോഴിക്കോട്), വി.പി. ജയരാജന്‍ (ഹെഡ്മാസ്റര്‍, ദേശബന്ധു ഹൈസ്കൂള്‍, തച്ചാമ്പാറ, പാലക്കാട്), ജെ. രാജ്മോഹനപിള്ള (അധ്യാപകന്‍, ഐയു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പരപ്പൂര്‍, കോട്ടയ്ക്കല്‍), സി. വത്സല (അധ്യാപിക, കെവി യുപിഎസ്, കക്കിടിപ്പുറം, ആലങ്കോട്, മലപ്പുറം), കെ. ഭാനുമതി (ഹെഡ്മിസ്ട്രസ്, എഎല്‍പിഎസ്, പോങ്കോത്തറ, തൃശൂര്‍), വി.പി. പോള്‍ ഫ്രാന്‍സിസ് (ഹെഡ്മാസ്റര്‍, സെന്റ് ആന്റണീസ് എല്‍പിഎസ്, വടുതല, എറണാകുളം), ഒ. ശാമുവേല്‍കുട്ടി (ഹെഡ്മാസ്റര്‍, ആശ്രാമം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരുമ്പാവൂര്‍), ടോമി ജോസഫ് (ഹെഡ്മാസ്റര്‍, സെന്റ് തോമസ് എല്‍പിഎസ്, തങ്കമണി, കട്ടപ്പന, ഇടുക്കി), എസ്. ഗിരിജാകുമാരി (അധ്യാപിക, സിഎംഎസ് ഹൈസ്കൂള്‍, മേച്ചാല്‍, പാല), ചേര്‍ത്തല അജിത്കുമാര്‍ (ക്ഷേത്രകലാപീഠം, വൈക്കം), ലൈസമ്മ വി. കോര (സിഎസ്ഐ വിഎച്ച്എസ്എസ്, ബധിര വിദ്യാലയം, തോലശേരി, തിരുവല്ല), കെ.വി. തോമസ് (ഹെഡ്മാസ്റര്‍, മാര്‍ത്തോമ എല്‍പിഎസ്, പുല്ലാട്), എം. ഗീത (അധ്യാപിക, എന്‍ആര്‍പിഎം എച്ച്എസ്, കായംകുളം), ജോണ്‍. കെ. മാത്യു (എംഎസ് സെമിനാരി, തഴക്കര), ജോസഫ് ജോസഫ് (ഡ്രോയിംഗ് അധ്യാപകന്‍, ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തലവടി), ബി. ഫ്രാന്‍സിസ് (ഗവ. യുപിഎസ്, ചിറ്റൂര്‍), രാജേശ്വരി (ടിവിടിഎം ഹൈസ്കൂള്‍, വെളിയം, കൊട്ടാരക്കര), മെഹജാബ് (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍, നടുക്കുന്ന് ഹൈസ്കൂള്‍, പത്തനാപുരം), കെ. സ്വാമിനാഥന്‍ (അധ്യാപകന്‍, ഗവ. ഹൈസ്കൂള്‍, കാലടി, തിരുവനന്തപുരം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.