റോഡിലെ തിരക്കു കുറയ്ക്കാന്‍ റോ റോ സംവിധാനം വേണം
Thursday, October 30, 2014 12:14 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങളുടെ പ്രധാന കാരണം റോഡിന്റെ വീതിയില്ലായ്മയും വാ ഹനപ്പെരുപ്പവുമാണെന്നു കേരളത്തിലെ റോഡപപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റീസ് ചന്ദ്രശേഖരദാസ് കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയും അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നുണ്െടന്നും ഒരുവര്‍ഷംകൊണ്ടു പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, റോഡിന്റെ ഗുണനിലവാരത്തെക്കുറിച്ചോ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചോ റിപ്പോര്‍ട്ടില്‍ കാര്യമായ പരാമര്‍ശമില്ല. റോഡിന്റെ നിലവാരമില്ലായ്മ അപകടങ്ങളുടെ പ്രധാന കാരണമായി കണ്െടത്താനായിട്ടില്ലെന്നു കമ്മീഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൂന്നു ദേശീയപാതകളിലെ 837 കിലോമീറ്റര്‍ സഞ്ചരിച്ചു നടത്തിയ പഠനത്തില്‍ അപകടസാധ്യതയേറിയ 219 സ്ഥലങ്ങള്‍ കമ്മീഷന്‍ കണ്െടത്തി. വീതിയില്ലാത്തതും വളവുകളുള്ളതും വേണ്ടത്ര വെളിച്ചമില്ലാത്തതും സൂചനാബോര്‍ഡുകളും റിഫ്ളക്ടറുകളുമില്ലാത്തതും ഇടുങ്ങിയ കലുങ്കുകളുമുള്ള സ്ഥലങ്ങളിലാണ് അപകടം കൂടുതലായും നടക്കാറുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ അപകടസാധ്യത നിലനില്‍ക്കുന്നുമുണ്ട്.

അപകട കാരണങ്ങളെക്കുറിച്ചു പറയുന്നുണ്െടങ്കിലും ഉടനടിയുള്ള പരിഹാരമാര്‍ഗങ്ങളൊന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. ദേശീയപാതയിലെ വാഹ നപ്പെരുപ്പം കുറയ്ക്കാന്‍ റോ റോ സംവിധാനം (ട്രെയിനിന്റെ പ്ളാറ്റ് ഫോമില്‍ ചരക്കു കയറ്റിയ ലോറി കള്‍ കൊണ്ടുപോകുന്നതാണ് റോ റോ രീതി) ഏര്‍പ്പെടുത്തണമെന്നതാണു കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം. എന്നാല്‍, ഇതിന് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്താല്‍ നിര്‍ദേശം എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത് ഇടക്കാല റിപ്പോര്‍ട്ടാണെന്നും ആറു മാസത്തിനുശേഷം നല്‍കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഹ്രൃസ്വ, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ വിശദമാക്കുമെന്നും ജസ്റീസ് ചന്ദ്രശേഖരദാസ് പറഞ്ഞു.

ദിവസേന മൂവായിരത്തോളം ചരക്കുവാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതകളിലെ വാ ഹനപ്പെരുപ്പമാണ് അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നത്. നാലുവരി ഗതാഗതസൌകര്യമുള്ള ഭാഗങ്ങളില്‍ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അപകടങ്ങള്‍ കുറവാണ്. കേരളത്തിലൂടെ കടന്നുപോകുന്ന റെയില്‍വേ ലൈനില്‍ റോ റോ സംവിധാനം നടപ്പാക്കിയാല്‍ ദേശീയപാതകളില്‍നിന്ന് 30 മുതല്‍ 35 വരെ ശതമാനം വാഹ നങ്ങള്‍ ഒഴിവാക്കാനാവും. ഇതുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്റെ വിദഗ്ധോപദേശം തേടിയിട്ടുണ്െടന്നും കമ്മീഷന്‍ വ്യക്തമാക്കി.


ദേശീയപാതയൊഴികെയുള്ള തിരക്കേറിയ നഗരഭാഗങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കായി മേല്‍പ്പാലം നിര്‍മിക്കുക, ബിഒടി സംവിധാനത്തില്‍ പാര്‍ക്കിംഗ് സൌകര്യം ഏര്‍പ്പെടുത്താന്‍ സ്വകാര്യവ്യക്തികള്‍ക്ക് അനുവാദം നല്‍കുക, വാഹനങ്ങള്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ലൈസന്‍സ് നിയന്ത്രണോപാധികളോടെ സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഇടക്കാല റിപ്പോര്‍ട്ടിലുണ്ട്.

റോഡിലെ കുണ്ടും കുഴിയും അപകടങ്ങള്‍ക്കു കാരണമാകാറില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു റോഡപകടങ്ങളുടെ പ്രധാന കാരണം അതല്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി. മഴക്കാലത്ത് ഇത്തരം കുഴികളില്‍പ്പെട്ട് ഇരുചക്രവാഹനങ്ങള്‍ അപകടപ്പെത്തില്‍പെടാറുണ്ട്. എന്നാല്‍, വലിയ അപകടങ്ങള്‍ക്കു റോഡിന്റെ നിലവാരം വലിയ കാരണമാകാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2013ല്‍ മലപ്പുറത്തുണ്ടായ വാഹ നാപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ റോഡ് അപകടങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റീസ് ചന്ദ്രശേഖരദാസ് കമ്മീഷന്റെ കാലവധി ഒക്ടോബര്‍ 17ന് അവസാനിക്കേണ്ടതാണ്. എന്നാല്‍, സംസ്ഥാന പാതകളിലും മറ്റു പ്രധാന റോഡുകളിലുംകൂടി പഠനം നടത്തേണ്ടതുള്ളതിനാല്‍ കമ്മീഷന്റെ ആവശ്യപ്രകാരം ആറു മാസം കൂടി സമയം നീട്ടിക്കിട്ടിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍മാര്‍ ചെയര്‍മാന്‍മാരായിട്ടുള്ള ജില്ലാ റോഡ് സുരക്ഷാ കൌണ്‍സിലിനും ഇടക്കാല റിപ്പോര്‍ട്ട് നല്‍ കിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.