വായ്പ എടുക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തരവകുപ്പ്
Thursday, October 30, 2014 12:41 AM IST
തിരുവനന്തപുരം: പൊതുജനങ്ങള്‍ വായ്പ എടുക്കുന്നതിനു മുമ്പ് ജാഗ്രതയോടെ വസ്തുതകള്‍ അറിഞ്ഞിരിക്കണമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. വായ്പ എടുക്കുന്നതിനു മുമ്പ് ചുവടെ പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം. രജിസ്റര്‍ ചെയ്തിട്ടില്ലാത്ത വായ്പാ സംഘങ്ങള്‍, പണം പലിശയയ്ക്കു കൊടുക്കുന്നവര്‍, ബ്ളേഡ് മാഫിയകള്‍ തുടങ്ങിയ അനൌപചാരിക സ്രോതസുകളില്‍ നിന്നു പരമാവധി അകന്നു നില്‍ക്കുക. ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും (എന്‍ബിഎഫ്സി) റിസര്‍വ് ബാങ്കില്‍ രജിസ്റര്‍ ചെയ്തിട്ടുള്ളതാണ്.

മറ്റു വായ്പാ സ്ഥാപനങ്ങള്‍ കേരളാ മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരം കേരള സര്‍ക്കാരില്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. വായ്പ എടുക്കുന്നതിനായി ബാങ്കുകളെയോ, ബാങ്കിംഗ് ഇതര സ്ഥാപനങ്ങളേയോ, കെഎംഎല്‍ ആക്ട് പ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെയോ മാത്രം സമീപിക്കുക.

റിസര്‍വ് ബാങ്കില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള എന്‍ബിഎഫ്സികള്‍ എല്ലാ ശാഖകളിലും തങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം. അതിവേഗ വായ്പകള്‍, കുറഞ്ഞ പലിശനിരക്ക് മുതലായവ വാഗ്ദാനം ചെയ്തുകൊണ്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ ആകൃഷ്ടരായി വഞ്ചിതരാകരുത്.


റിസര്‍വ് ബാങ്കില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള എന്‍ബിഎഫ്സികള്‍ (എന്‍ബിഎഫ്സി-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഒഴികെ) നല്‍കുന്ന വായ്പകളുടെ പലിശ നിരക്കുകള്‍ റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്നതോ നിയന്ത്രിക്കുന്നതോ അല്ല. എന്നിരുന്നാലും വാര്‍ഷിക പലിശനിരക്കുകള്‍, മറ്റു നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കുമൊപ്പം വായ്പ എടുക്കുമ്പോള്‍ തന്നെ രേഖാമൂലം നല്‍കുവാനും വായ്പ എടുക്കുന്ന ആളിന് വിശദീകരിച്ച് കൊടുക്കാനും എന്‍ബിഎഫ്സികള്‍ ബാധ്യസ്ഥരാണ്.

വാര്‍ഷിക പലിശനിരക്ക് എത്രയാണെന്ന് പരിശോധിച്ച് അത് വളരെ ഉയര്‍ന്നതല്ല എന്നുറപ്പ് വരുത്തുക. റിസര്‍വ് ബാങ്കില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള എന്‍ബിഎഫ്സികളുടെ ലിസ്റ് റിസര്‍വ് ബാങ്കിന്റെ ംംം.ൃയശ.ീൃഴ. ശിശെലോമുചആഎഇ ഹശ എന്ന വെബ്സൈറ്റില്‍, വു:/യശ, ീൃഴ.ശിരൃശു ടചഎഇഘശ.മുഃ എന്ന ലിങ്കില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.