മന്നം ജയന്തിയും അയ്യന്‍കാളി ജന്മദിനവും പൊതുഅവധി
Thursday, October 30, 2014 12:41 AM IST
തിരുവനന്തപുരം: മന്നത്ത് പദ്മനാഭന്‍ ജയന്തിയും അയ്യന്‍കാളി ജന്മദിനവും പൊതുഅവധിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിശ്വകര്‍മ ദിനം നിയന്ത്രിത അവധിയാക്കും. ഇതുള്‍പ്പെടുത്തി 2015-ലെ പൊതുഅവധി ദിനങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ഇതോടെ അടുത്ത വര്‍ഷത്തെ പൊതു അവധികളുടെ എണ്ണം വര്‍ധിച്ചു. മന്നം ജയന്തിയുടെ ശതാബ്ദിയാണ് അടുത്ത വര്‍ഷമെന്നും ഇതു പൊതു അവധിയാക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണു തീരുമാന മെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


ഈ അവധികള്‍ ഇനി സ്ഥിരമായിരിക്കുമോ എന്നു ചോദിച്ചപ്പോള്‍ കലണ്ടറില്‍ അവധിയായി ഉള്‍പ്പെടുത്താനാണു തീരുമാനമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കേന്ദ്ര സര്‍ക്കാരിനെ അപേക്ഷിച്ച് കേരളത്തില്‍ അവധി കൂടുതല്‍ അല്ലേയെന്നു ചോദിച്ചപ്പോള്‍ കേന്ദ്ര സ്ഥാപനങ്ങളില്‍ അഞ്ച് ദിവസമേ പ്രവൃത്തിദിനമുള്ളുവെന്നും സംസ്ഥാനത്ത് പ്രവൃത്തിദിനം കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.