ഡിവിഷണല്‍ റെയില്‍വേ പിആര്‍ഒ എസ്. ജയിംസ് നാളെ വിരമിക്കും
ഡിവിഷണല്‍ റെയില്‍വേ പിആര്‍ഒ എസ്. ജയിംസ്  നാളെ വിരമിക്കും
Thursday, October 30, 2014 12:39 AM IST
പാലക്കാട്: റെയില്‍വേ ഡിവിഷണല്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍ എസ്. ജയിംസ് നാളെ സര്‍വീസില്‍നിന്നു വിരമിക്കും. 35 വര്‍ഷത്തെ സേവനത്തിനു ശേഷമാണു തമിഴ്നാട്ടിലെ മധുര സ്വദേശിയായ ജയിംസ് വിരമിക്കുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ കൊമേഴ്സ്യല്‍ വിഭാഗത്തില്‍ ബുക്കിംഗ് ക്ളര്‍ക്കായി 1979ല്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം 1985ല്‍ കൊമേഴ്സ്യല്‍ കണ്‍ട്രോളറായി. 1989ല്‍ സീനിയര്‍ പബ്ളിക് റിലേഷന്‍സ് ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം 2008ല്‍ ചീഫ് പബ്ളിക് റിലേഷന്‍സ് ഇന്‍സ്പെക്ടറുമായി. ആ വര്‍ഷം തന്നെ പബ്ളിക് റിലേഷന്‍ ഓഫീസറായി പാലക്കാട് ഡിവിഷനിലെത്തി. വിരമിക്കുന്ന ജയിംസിനു റെയില്‍വേ ഡിവിഷണല്‍ ആസ്ഥാനത്ത് ഇന്നു സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.