ഡിസിഎല്‍
ഡിസിഎല്‍
Thursday, October 30, 2014 12:34 AM IST
കൊച്ചേട്ടന്റെ കത്ത് / മുഖസ്തുതികൊണ്ട് മുറിവേല്‍ക്കുന്നവര്‍...

സ്നേഹമുള്ള ഡിസിഎല്‍ കുടുംബാംഗങ്ങളേ,

വിമര്‍ശനമാണോ, മുഖസ്തുതിയാണോ നല്ലത്? ഈ ചോദ്യത്തിന് വിമര്‍ശനമാണ് നല്ലത്, എന്നാല്‍, മുഖസ്തുതിയാണ് ഇഷ്ടം, എന്നതാവും ശരാശരിക്കാരുടെ മറുപടി. എന്നാല്‍, ഈ ശരാശരിക്കാരുടെ ശരിയ്ക്കപ്പുറത്ത് ചില ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്. വിമര്‍ശനങ്ങളുടെ വില തിരിച്ചിറിഞ്ഞു സ്വീകരിച്ച പലരും വിലപിടിച്ച ജീവിതങ്ങളുടെ ഉടമകളായ കഥകളുണ്ട്, നമ്മുടെ അരികിലും അയലത്തും.

'ടിവി ഓഫ് ചെയ്തു പഠിക്കുക' എന്ന അമ്മയുടെ ഉപദേശം അപമാനമായി കരുതിയ ഒരു കൌമാരക്കാരന്‍ ടിവി താഴെയിട്ടു തകര്‍ക്കുകയും റിമോട്ട് കത്തുന്ന അടുപ്പില്‍ ഇടുകയും ചെയ്തു പ്രതിഷേധിച്ച ഒരു ചെറിയ കണ്ണീര്‍ക്കഥ അടുത്തകാലത്ത് നേരിട്ടറിയാനിടയായി.

വളരുന്ന തലമുറയില്‍ വിമര്‍ശനം സ്വീകരിക്കാന്‍ വിമുഖതയേറിവരുന്നു എന്ന സത്യം വിമര്‍ശനാത്മകമായിത്തന്നെ ഓരോ വിദ്യാര്‍ഥിയും വിശകലനത്തിനു വിധേയമാക്കണം.

സ്വന്തം പ്രവൃത്തികളെപ്പറ്റി വ്യക്തതയുള്ളവര്‍ എന്തിനാണ് വിമര്‍ശനത്തെ ഭയപ്പെടുന്നത്? വിമര്‍ശനം വിലയിരുത്തലിന്റെ തുടര്‍ച്ചയാണ്. ആരെങ്കിലും വിമര്‍ശിക്കുമ്പോഴാണ് നമ്മുടെ പ്രവൃത്തി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഓരോ വിമര്‍ശനവും നമ്മുടെ ഓരോ പ്രവൃത്തിയുടെ ആഘോഷമാണ്. ക്രിയാത്മക വിമര്‍ശനം സര്‍ഗാത്മകതയുടെ ആഘോഷമാണ്. കാരണം. ഓരോ വിമര്‍ശനത്തിലും ഒരു വെളിച്ചത്തിന്റെ വിത്തുണ്ട്. യഥാര്‍ത്ഥത്തില്‍ സര്‍ഗാത്മകതയുള്ളവര്‍ക്ക് വിമര്‍ശനത്തിലെ പുതുവെളിച്ചത്തിന്റെ വിത്തുകള്‍ കണ്െടത്താന്‍ കഴിയും. സര്‍ഗാത്മകതയില്ലാത്തവര്‍, ഭാവാത്മക വിമര്‍ശനം കേള്‍ക്കുമ്പോള്‍ത്തന്നെ വിറയ്ക്കാന്‍ തുടങ്ങും. ഞാന്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതനാണെന്ന് ചിലര്‍ ധരിച്ചുവശായിരിക്കുകയാണ്. വീട്ടിലും വിദ്യാലയത്തിലും ഓഫീസിലും ഭരണത്തിലും വിമര്‍ശനങ്ങളെ നിഷേധിക്കുന്നവര്‍ പരാജിതരാകുന്നത് വര്‍ത്തമാനകാല കാഴ്ചയാണ്.

"വിമര്‍ശനം ആസ്വാദ്യമായിരിക്കുകയില്ല. അതു ശരീരത്തിലെ വേദനപോലെയാണ്. അത് ഒരാളുടെ ബലഹീനതകളിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണ്'' എന്നാണ് വിന്‍സ്റണ്‍ ചര്‍ച്ചില്‍ പറയുന്നത്. "ബുദ്ധിമാനായ ഒരു വ്യക്തിയുടെ വിമര്‍ശനമാണ്, വലിയ ആള്‍ക്കൂട്ടത്തിന്റെ മുഖസ്തുതിയേക്കാള്‍ ഞാന്‍ വിലമതിക്കുന്നത് എന്ന് ജോനാസ് കെപ്ളറും പറയുന്നു.

വിമര്‍ശനത്തെ സ്വീകരിക്കാത്തവര്‍ മുഖസ്തുതികൊണ്ട് മുറിവേല്‍ക്കുന്നവരാണ്. മുഖസ്തുതി കൊതിക്കുന്ന ഒരു അധികാരിയെ അയാളുടെ ഡ്രൈവര്‍ക്കുപോലും നിഷ്പ്രയാസം നിയന്ത്രിക്കാന്‍ കഴിയും.

വിമര്‍ശനം, വേരുപറിക്കാതെ ചെടിയെ നനച്ചുവളര്‍ത്തുന്ന തളിര്‍മഴ പോലെയാകണം. കാരണം, സഹായിക്കാന്‍ സന്നദ്ധതയുള്ള മനസിനേ വിമര്‍ശിക്കാന്‍ അവകാശമുള്ളൂ.

കൂട്ടുകാരേ, എപ്പോഴും എല്ലാവരും നമ്മെ സ്നേഹിച്ചിരിക്കണം എന്ന വാശി അരുത്. കുറച്ചുപേര്‍ നമ്മെ എതിര്‍ക്കുന്നവരുണ്ടാകണം. എല്ലാവരും നമ്മെ മനസിലാക്കണം എന്ന നിര്‍ബന്ധവും വേണ്ട. ചിലര്‍ നമ്മെ തെറ്റിദ്ധരിക്കട്ടെ. എല്ലാവരും എന്നെ ബഹുമാനിക്കും എന്നു കരുതേണ്ടതില്ല. അപമാനിക്കുന്നവര്‍ അരികത്തുതന്നെയുണ്ടാകും. ആരെങ്കിലും നമ്മെ വിമര്‍ശിക്കുമ്പോള്‍ അവര്‍ നമ്മെ ശ്രദ്ധിക്കുന്നു എന്നറിയുക. മുഖസ്തുതിക്കാരായ അനുചരവൃന്ദത്തില്‍പ്പെട്ട് മുഖം നഷ്ടപ്പെടാത്തവരാകുക. വിമര്‍ശനങ്ങളെ വിജയവീഥിയിലെ കെടാവിളക്കാക്കുക.


സസ്നേഹം,
സ്വന്തം കൊച്ചേട്ടന്‍

പാലാ മേഖലാ ടാലന്റ് ഫെസ്റ് സെന്റ് മേരീസ് എല്‍പിഎസില്‍

പാലാ: ദീപിക ബാലസഖ്യം പാലാ മേഖലാ ടാലന്റ് ഫെസ്റ് നവംബര്‍ ഒന്നിനു പാലാ സെന്റ് മേരീസ് എല്‍പി സ്കൂളില്‍ നടത്തും. പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണു മത്സരം. രാവിലെ ഒമ്പതിനു രജിസ്ട്രേഷന്‍ ആരംഭിക്കും.

പ്രസംഗത്തിന് എല്‍പി വിഭാഗത്തിനു മൂന്നു മിനിറ്റും യുപി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമാണു സമയം. പ്രസംഗവിഷയം എല്‍പിക്ക് 'മാലിന്യ വിമുക്ത കേരളം', യുപിക്ക് 'സ്വതന്ത്ര ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍' എന്നിവയാണ്. ഹൈസ്കൂള്‍ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റ് മുമ്പു വിഷയം നല്‍കും. ലളിതഗാനത്തിന് സമയം അഞ്ചു മിനിറ്റാണ്. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎല്‍ ആന്തത്തിന് ആണ്‍/പെണ്‍ വ്യത്യാസമില്ല. ഒരു ടീമില്‍ ഏഴു പേര്‍ ഉണ്ടായിരിക്കണം. മത്സരസമയം മൂന്നു മിനിറ്റ്. പശ്ചാത്തലസംഗീതം ഉപയോഗിച്ചോ താളമടിച്ചോ ഗാനം ആലപിക്കരുത്. രചനാമത്സരങ്ങളുടെ വിഷയം മത്സരസമയത്തു നല്‍കും. മത്സരം ഒരു മണിക്കുറാണ്. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 9495849914.

ഡിസിഎല്‍ ആലപ്പുഴ മേഖലാ ടാലന്റ് ഫെസ്റ് ശനിയാഴ്ച

ആലപ്പുഴ: ദീപിക ബാലസഖ്യം ആലപ്പുഴ മേഖലാ ടാലന്റ് ഫെസ്റ് ശനിയാഴ്ച രാവിലെ ഒന്‍പതു മുതല്‍ ആലപ്പുഴ തുമ്പോളി മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. കെ.ജി., എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ മത്സരമുണ്ടായിരിക്കും.

കെ.ജി. വിഭാഗത്തിന് സ്റോറി ടെല്ലിംഗ് (ഇംഗ്ളീഷ്) ആണ്‍ പെണ്‍, ആക്ഷന്‍ സോംഗ് (ഏഴു പേര്‍) എന്നീ ഇനങ്ങളിലായിരിക്കും മത്സരം. എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, ഉപന്യാസരചന, കവിതാരചന, എന്നീ ഇനങ്ങളിലായിരിക്കും മത്സരം.

പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപ ന്യാസം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേ കം മത്സരങ്ങളുണ്ടായിരിക്കും.

പ്രസംഗത്തിന് എല്‍.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം.
ലളിതഗാനത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളില്‍ ഒരു കുട്ടിക്ക് ഒരു മത്സരത്തില്‍ മാത്ര മേ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ.

എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎല്‍ ആന്തത്തിന് ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമില്‍ ഏഴു പേരില്‍ കൂടാനോ അഞ്ചുപേരില്‍ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്. പ്രസംഗവിഷയം - എല്‍പി വിഭാഗത്തിന് മാലിന്യമുക്ത കേരളം എന്നതാണ്.

യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. സ്വതന്ത്ര ഇന്ത്യയുടെ ബഹിരാകാശ ഗവേഷണനേട്ടങ്ങള്‍. 2. വിദ്യാര്‍ഥി കളും പഠിപ്പുമുടക്കും. ഹൈസ്കൂള്‍ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് വിഷയം നല്‍കുക. സാഹിത്യ രചനാമത്സരങ്ങളുടെ വിഷയം മത്സരസമയത്തു നല്‍കും. മത്സരം ഒരു മണിക്കൂറായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവിശ്യാ കോ- ഓര്‍ഡിനേറ്റര്‍ വി.കെ. മറിയാമ്മയുമായി ബന്ധപ്പെടുക. ഫോണ്‍: 9995484850.

മണിമല മേഖലാ ടാലന്റ് ഫെസ്റ് നവംബര്‍ എട്ടിന്


മണിമല: ദീപിക ബാലസഖ്യം മണിമല മേഖലാ ടാലന്റ് ഫെസ്റ് നവംബര്‍ എട്ടിന് മണിമല കാര്‍ഡിനല്‍ പടിയറ പബ്ളിക് സ്കൂളില്‍ നടക്കും. മത്സരങ്ങള്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും.

പ്രസംഗം, ലളിതഗാനം, ഡിസിഎല്‍ ആന്തം, കഥാരചന, ഉപന്യാസരചന, കവിതാരചന, എന്നീ ഇനങ്ങളിലായിരിക്കും മത്സരം. പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപ ന്യാസം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേ കം മത്സരങ്ങളുണ്ടായിരിക്കും. പ്രസംഗത്തിന് എല്‍.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. ലളിതഗാനത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളില്‍ ഒരു കുട്ടിക്ക് ഒരു മത്സരത്തില്‍ മാത്ര മേ പങ്കെടുക്കാന്‍ അര്‍ഹതയുള്ളൂ. പ്രസംഗവിഷയം - എല്‍പി വിഭാഗത്തിന് മാലിന്യമുക്ത കേരളം എന്നതാണ്. യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതില്‍ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. സ്വതന്ത്ര ഇന്ത്യയുടെ ബഹിരാകാശ ഗവേഷണനേട്ടങ്ങള്‍. 2. വിദ്യാര്‍ഥി കളും പഠിപ്പുമുടക്കും. ഹൈസ്കൂള്‍ വിഭാഗത്തിന് മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് വിഷയം നല്‍കുക. സാഹിത്യ രചനാമത്സരങ്ങളുടെ വിഷയം മത്സരസമയത്തു നല്‍കും. മത്സരം ഒരു മണിക്കൂറായിരിക്കും.

കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ് രചനാമത്സര വിജയികള്‍

കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റിനോടനുബന്ധിച്ചു വെളിച്ചിയാനി സെന്റ് ജോസഫ്സ് എല്‍.പി. സ്കൂളില്‍ നടന്ന രചനാമത്സര വിജയികള്‍

ഉപന്യാസം -എല്‍.പി. ആണ്‍കുട്ടികള്‍ -1. സഞ്ജിത് ബാബു-സെന്റ് ജോസഫ്സ് എല്‍.പി.സ്കൂള്‍, വെളിച്ചിയാനി 2.മുഹമ്മദ് കൈഫ് - സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂള്‍, മുണ്ടക്കയം 3. ആദിത്യന്‍ പി.എം.-സെന്റ് ജോസഫ്സ് എല്‍പി.സ്കൂള്‍, വെളിച്ചിയാനി

എല്‍.പി. പെണ്‍കുട്ടികള്‍ - 1.ജൂലി മാത്യു - ലിറ്റില്‍ ഫ്ളവര്‍ എല്‍.പി. സ്കൂള്‍, കാഞ്ഞിരമറ്റം. 2. അനീഷ ഷൈജു - സെന്റ് ജോസഫ്സ് എല്‍.പി.സ്കൂള്‍, വെളിച്ചിയാനി. 3. നസിയ പി. സുല്‍ത്താന - ഗ്രേസി മെമ്മേറിയല്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, പാറത്തോട്.

യു.പി. ആണ്‍കുട്ടികള്‍- 1. നിഖില്‍ ഫിലിപ്പ് സജി - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര.

യു.പി. പെണ്‍കുട്ടികള്‍-1. ആല്‍ഫിയ ഷുക്കൂര്‍ - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര 2. മറിയം അഷറഫ് - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി 3. അനഘ അനീഷ് - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര

ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍ - 1. എഡ്വിന്‍ പയസ് - സെന്റ് ആന്റണീസ് പബ്ളിക് സ്കൂള്‍, ആനക്കല്ല്. 2. ജോഷ്വ ജേക്കബ് - സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂള്‍, മുണ്ടക്കയം. 3. സ്റെബിന്‍ ബെന്നി - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര

ഹൈസ്കൂള്‍ പെണ്‍കുട്ടികള്‍- 1. ആന്‍മേരി മാത്യു - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി. 2. എല്‍ഡ പി. നോബിള്‍ - മേരി മാതാ പബ്ളിക് സ്കൂള്‍, ഇടക്കുന്നം. 2. ആര്യ സന്തോഷ് - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര, 3. ഏഞ്ജല പോള്‍ - അസംപ്ഷന്‍ ഹൈസ്കൂള്‍ പാലമ്പ്ര

കഥ - എല്‍.പി. പെണ്‍കുട്ടികള്‍ - 1. ജൂഡിറ്റ് മരിയ തോമസ് - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര. 2. ഫാത്തിമ മുഹസീന - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പളളി. 3. ലക്ഷ്മി ശങ്കര്‍ എം.പി. - ലിറ്റില്‍ ഫ്ളവര്‍ എല്‍.പി.സ്കൂള്‍, കാഞ്ഞിരമറ്റം.

യു.പി. ആണ്‍കുട്ടികള്‍-1. റ്റോബിന്‍ ആന്റോ - ലിറ്റില്‍ ഫളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 2. ബെനിറ്റോ സജി - ലിറ്റില്‍ ഫളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം 3. അര്‍ജ്ജുന്‍ എസ്. - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി.

യു.പി. പെണ്‍കുട്ടികള്‍ -1. അഞ്ജു മരിയ ജയ്സണ്‍ -ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 2. അശ്വതി സണ്ണി - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി. 3. ജിയ അന്നമേരി ജോസഫ - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര.

ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍- 1. എബി മാത്യു - സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂള്‍, മുണ്ടക്കയം. 2.ഇന്ദ്രജിത്ത് വി. നായര്‍ - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര.

ഹൈസ്കൂള്‍ പെണ്‍കുട്ടികള്‍- 1.ഗംഗ പ്രസാദ് - ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 2. ഹലീമ ഷാനവാസ് - സെന്റ് ജോസഫ്സ് സെന്‍ട്രല്‍ സ്കൂള്‍, മുണ്ടക്കയം. 3. നീന വര്‍ഗീസ് - ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം.

കവിത -എല്‍.പി. പെണ്‍കുട്ടികള്‍ - 1. മീനു മരിയ തോമസ് - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി. 2. ആര്യ സജി - ഗ്രേസി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, പാറത്തോട്. 3. ഹന്ന മരിയ ഫിലിപ്പ് - സെന്റ് ജോസഫ്സ് എല്‍.പി. സ്കൂള്‍, വെളിച്ചിയാനി.

യു. പി. ആണ്‍കുട്ടികള്‍- 1. ജോസുകുട്ടി സ്കറിയ - ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 2. ജോമിന്‍ മാത്യു - ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 3. അരുണ്‍ ജെയിംസ് - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി.

യു.പി. പെണ്‍കുട്ടികള്‍- 1. ആല്‍ഫ ജെയിംസ് - ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 2. മരിയ ആന്‍ ഫിലിപ്പ് - ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 3. എയ്മി മരിയ സാജന്‍ - മേരി മാതാ പബ്ളിക് സ്കൂള്‍, ഇടക്കുന്നം.

ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍- 1. റ്റോണി ജെയിംസ് - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര. 2. തോമസുകുട്ടി സാജു - മേരി മാതാ പബ്ളിക് സ്കൂള്‍, ഇടക്കുന്നം. 3. മുഹമ്മദ് യാസിന്‍ - സെന്റ് ജോസഫ്സ് സെന്‍ട്രല്‍, മുണ്ടക്കയം.

ഹൈസ്കൂള്‍ പെണ്‍കുട്ടികള്‍- 1. സോണമോള്‍ ജോസ് - ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍, കാഞ്ഞിരമറ്റം. 2. അനി തെരേസ് ഡൊമിനിക് - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര. 3. തമീമ എം. ഷുക്കൂര്‍ - ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി. 3. മരിയ ജേക്കബ് - അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര.

തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ്

തൊടുപുഴ: ദീപിക ബാലസഖ്യം തൊടുപുഴ മേഖലാ ടാലന്റ് ഫെസ്റ് ഡിപോള്‍ പബ്ളിക് സ്കൂളില്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് അത്തിക്കല്‍ വിസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിപോള്‍ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചേറ്റൂര്‍ ഉദ്ഘാടനം ചെയ്തു.

ഡിസിഎല്‍ സംസ്ഥാന ജനറല്‍ ലീഡറായി തെരഞ്ഞെടുക്കപ്പെട്ട ജെഫിന്‍ ജെറിയെ സമ്മേളനത്തില്‍ അനുമോദിച്ചു. ജെഫിന്‍ ജെറിക്ക് ഡിസിഎല്‍ സ്റേറ്റ് റിസോഴ്സ് ടീം കോ-ഓര്‍ഡിനേറ്റര്‍ തോമസ് കുണിഞ്ഞി ഉപഹാരം നല്‍കി.

തുടര്‍ന്നു നടന്ന മത്സരത്തില്‍ എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ തൊടുപുഴ ഡിപോള്‍ പബ്ളിക് സ്കൂള്‍ ഓവറോള്‍ കരസ്ഥമാക്കി. എല്‍.പി. വിഭാഗത്തില്‍ തൊടുപുഴ സെന്റ് സെബാസ്റ്യന്‍സ് യു.പി. സ്കൂളും, യു.പി. വിഭാഗത്തില്‍ തൊടുപുഴ ജയ്റാണി പബ്ളിക് സ്കൂളും, ഹൈസ്കൂള്‍ വിഭാഗത്തില്‍ തൊടുപുഴ വിമല പബ്ളിക് സ്കൂളു ചാമ്പ്യന്മാരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.