ബൈക്കിനു പിന്നില്‍ ടൂറിസ്റ് ബസ് ഇടിച്ച് രണ്ടുപേര്‍ക്കു പരിക്ക്
Thursday, October 30, 2014 12:34 AM IST
അമ്പലപ്പുഴ: ബൈക്കിനു പിന്നില്‍ ടൂറിസ്റ് ബസ് ഇടിച്ചു രണ്ടുപേര്‍ക്ക് പരുക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പുറത്തേച്ചിറ വീട്ടില്‍ സെയ്ലാബ്ദീന്‍(56), 11 ാം വാര്‍ഡ് അഞ്ചില്‍ വീട്ടില്‍ ബഷീര്‍(60) എന്നിവരെയാണു ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

ഇന്നലെ രാത്രി എട്ടോടെ ദേശീയപാതയില്‍ പുന്നപ്ര മാര്‍ക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം. ഹരിപ്പാട് ഭാഗത്തുനിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന ടൂറിസ്റ് ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്നു തെറിച്ചു വീണ ഇരുവരുടെയും തലയ്ക്കു ക്ഷതമേറ്റു.


അബോധാവസ്ഥയില്‍ കിടന്ന ഇവരെ നാട്ടുകാര്‍ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് എറണാകുളത്തേക്കു കൊണ്ടുപോയത്. ടൂറിസ്റ് ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബസ് പുന്നപ്ര പോലീസ് കസ്റഡിയിലെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.