മാധ്യമനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല: ഹൈക്കോടതി
മാധ്യമനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കില്ല: ഹൈക്കോടതി
Thursday, October 30, 2014 12:30 AM IST
കൊച്ചി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്യ്രം പൌരന്മാര്‍ക്കു മാത്രമല്ല, മാധ്യമങ്ങള്‍ക്കുമുണ്െടന്നും മാധ്യമങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നും ഹൈക്കോടതി. ഭരണഘടന നല്‍കുന്നതാണു മാധ്യമങ്ങളുടെ സ്വാതന്ത്യ്രം. നിയമനിര്‍മാണത്തിലൂടെയല്ലാതെ ഈ അവകാശം എടുത്തുകളയാനാവില്ല. രാജ്യസുരക്ഷ, പരമാധികാരം, ധാര്‍മികത എന്നിവയുമായി ബന്ധപ്പെട്ടു മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ത്തന്നെ ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. മാധ്യമ സ്വാതന്ത്യ്രത്തെ തടസപ്പെടുത്താത്ത തരത്തില്‍ ന്യായമായ നിയന്ത്രണ അധികാരം പ്രസ് കൌണ്‍സിലിനുമുണ്ട്.

പ്രസ് കൌണ്‍സില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ വസ്തുതാപരവും സത്യസന്ധവുമായിരിക്കണം. രാജ്യത്തിന്റെ പൊതുനന്മയ്ക്കും പൊതുവായ ലക്ഷ്യത്തിനും വേണ്ടിയാണു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. മാത്രമല്ല, അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതിനാല്‍ തന്നെ അറിയിക്കാനുള്ള ബാധ്യത മാധ്യമങ്ങള്‍ക്കുമുണ്ട്. മാധ്യമ സ്വാതന്ത്യ്രം തടയണമെന്നു കോടതിക്കു പറയാനാവില്ല. എന്നാല്‍, മാധ്യമങ്ങള്‍ സ്വയം നിയന്ത്രിച്ചാണു വിവരങ്ങള്‍ നല്‍കേണ്ടതെന്ന സുപ്രീംകോടതി നിര്‍ദേശം കണക്കിലെടുക്കണം: ഹര്‍ത്താല്‍ കേസിലെ വിധിയില്‍ ഹൈക്കോടതി ഫുള്‍ബഞ്ച് ചൂണ്ടിക്കാട്ടി.


നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ നല്‍കുന്നതിനു മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. സംഭവങ്ങളെയും സാഹചര്യങ്ങളെയുംപറ്റി ജനങ്ങള്‍ക്ക് അറിവുണ്ടാക്കാനാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്. ഹര്‍ത്താല്‍ പോലുള്ള സമരങ്ങളില്‍ കുറ്റവാളികളെ കണ്െടത്താന്‍ സര്‍ക്കാരിനു ദൃശ്യമാധ്യമങ്ങളുടെ സഹായം തേടാം.

ഇന്നത്തെ സ്വതന്ത്ര ലോകത്തില്‍ മാധ്യമങ്ങള്‍ സാമൂഹിക രാഷ്ട്രീയ മേഖലയുമായി ഏറെ ബന്ധപ്പെട്ടിരിക്കുകയാണ്. ജനത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാനാണ് അവയുടെ ശ്രമം. ജനങ്ങള്‍ക്ക് അനൌപചാരിക വിദ്യാഭ്യാസം നല്‍കുന്ന തരത്തിലാണു മാധ്യമ ഇടപെടലെന്നു പറയാം. പൊതുതാത്പര്യത്തിന്റെ അടിസ്ഥാനത്തിലാണു മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നത്. മാധ്യമങ്ങള്‍ സത്യസന്ധമായി കടമ നിര്‍വഹിക്കുമ്പോള്‍ ഇടപെടരുതെന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതിനെ വിലക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.