ഗവര്‍ണറുടെ നടപടി ദുരുദ്ദേശ്യപരം: ഹസന്‍
ഗവര്‍ണറുടെ നടപടി ദുരുദ്ദേശ്യപരം: ഹസന്‍
Thursday, October 30, 2014 12:29 AM IST
തിരുവനന്തപുരം: സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നിലപാട് രാഷ്ട്രീയ ദുരുദ്ദേശ്യപരമാണെന്നു സംശയിക്കണമെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ഗവര്‍ണറുടെ അസാധാരണമായ നടപടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സര്‍വകലാശാലകളില്‍ ഭരണസ്തംഭനമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്‍ വൈസ് ചാന്‍സലര്‍മാരെ പ്രത്യേകം വിളിച്ചു ഗവര്‍ണര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാം. എന്നാല്‍, സംസ്ഥാനത്തെ മുഴുവന്‍ വിസിമാരെയും വിളിച്ചുകൂട്ടി ഭരണകാര്യങ്ങളില്‍ ഇടപെടുന്ന ശൈലി നിയമവിരുദ്ധമാണെന്നു ഹസന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.