ഹര്‍ത്താല്‍: മൂന്നു ദിവസം മുമ്പു നോട്ടീസ് നല്‍കുന്ന തരത്തില്‍ നിയമനിര്‍മാണം വേണം
Thursday, October 30, 2014 12:27 AM IST
കൊച്ചി: ഹര്‍ത്താലിനു മുന്നു ദിവസം മുമ്പുതന്നെ നോട്ടീസ് നല്‍കണമെന്നും അപ്രതീക്ഷിത ഹര്‍ത്താല്‍ അനുവദിക്കാത്ത തരത്തില്‍ സമഗ്ര നിയമനിര്‍മാണം നടത്തണമെന്നും ഹൈക്കോടതി. ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവരുടെ പേര്, സംഘടനയുടെ പേര് എന്നിവ ജനങ്ങളെ അറിയിക്കണം. ഹര്‍ത്താല്‍ നടത്തുന്ന പ്രദേശം, പ്രകടനം, പ്രതിഷേധം ഇവ നടത്തുന്ന സ്ഥലം, ഇതിന്റെ നേതാക്കള്‍ എന്നിവ സംബന്ധിച്ചും അറിയിക്കണം. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവരില്‍നിന്നു നഷ്ടം ഈടാക്കാനായി സെക്യൂരിറ്റി തുക കെട്ടിവയ്ക്കുന്നതിനു നടപടി വേണം.


ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം ഉണ്ടായാല്‍ നഷ്ടപരിഹാരം വ്യവസ്ഥ സംബന്ധിച്ചു സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പരാതി സംബന്ധിച്ചു പെട്ടെന്നു പരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവും മുമ്പു നല്‍കിയ നിര്‍ദേശങ്ങളും കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.