കണ്ണൂരില്‍ 25 ലക്ഷം വിലവരുന്ന ഹാഷിഷുമായി യുവാവ് പിടിയില്‍
കണ്ണൂരില്‍ 25 ലക്ഷം വിലവരുന്ന ഹാഷിഷുമായി യുവാവ് പിടിയില്‍
Thursday, October 30, 2014 12:27 AM IST
കണ്ണൂര്‍: 25 ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ് ചെയ്തു. തളിപ്പറമ്പ് ഏഴാംമൈല്‍ സ്വദേശി വലിയവളപ്പില്‍ എ.സി. ഷാനിദ് (29) ആണു പിടിയിലായത്. 190 ഗ്രാം ഹാഷിഷ് ഇയാളില്‍നിന്നു പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം കീച്ചേരി ദേശീയപാതയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണു ഹാഷിഷുമായി ഇയാളെ പിടികൂടിയത്. ഗോവയില്‍നിന്നു കണ്ണൂരും പരിസര പ്രദേശങ്ങളിലും വില്പന നടത്തുന്നതിനായി കാറില്‍ ഹാഷിഷ് കൊണ്ടുവരികയായിരുന്നു. മൂന്നു പ്രത്യേക കവറുകളില്‍ സീല്‍ ചെയ്ത നിലയിലായിരുന്നു മയക്കുമരുന്ന്. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. വടകര എന്‍ഡിപിഎസ് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഷാനിദിനെ രണ്ടാഴ്ചത്തേക്കു റിമാന്‍ഡ് ചെയ്തു.


എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ. ഗോപി, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജിതേഷ്, ഇബ്രാഹിം കരീല്‍, ശ്രീജു, യേശുദാസന്‍, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഹാഷിഷ് പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.