പ്രധാനമന്ത്രിക്കു വധഭീഷണിക്കത്ത്; എസ്ഡിപിഐക്കു ബന്ധമില്ലെന്ന്
Thursday, October 30, 2014 12:26 AM IST
മാന്നാര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസില്‍ ലഭിച്ച സംഭവവുമായി എസ്ഡിപിഐക്കു ബന്ധമില്ലെന്നു ഭാരവാഹികള്‍. എസ്ഡിപിഐ മാന്നാര്‍ യൂണിറ്റിന്റെ പേരിലാണു ഭീഷണിക്കത്ത് തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ലഭിച്ചത്. ഇതുസംബന്ധിച്ചു പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കത്തിന്റെ ഉറവിടം വ്യാജമാണെന്നാണു കണ്െടത്തിയിരിക്കുന്നത്.

മാന്നാറില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തനം ശക്തമായിട്ടുണ്െടങ്കിലും കത്തില്‍ പറയുന്ന രീതിയില്‍ ഓഫീസോ കമ്മറ്റിയോ ഇല്ല. എസ്ഡിപിഐക്കു മാന്നാറില്‍ ഒരു ബ്രാഞ്ച് കമ്മിറ്റിമാത്രമാണു നിലവിലുള്ളത്. കത്ത് മാന്നാറില്‍നിന്നു മറ്റാരെങ്കിലും എസ്ഡിപിഐയുടെ പേരില്‍ അയച്ചതാകാമെന്നാണു പോലീസ് കരുതുന്നത്. ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ മാന്നാര്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇല്ലന്‍ഡില്‍ അയച്ചിരിക്കുന്ന ഈ കത്തിന്റെ ഉറവിടം സംബന്ധിച്ചു പോലീസ് അന്വേഷിച്ചു വരുകയാണെന്നു മാന്നാര്‍ എസ്ഐ എസ്. ശ്രീകുമാര്‍ പറഞ്ഞു. എന്നാല്‍, മാന്നാറില്‍ നിലനില്‍ക്കുന്ന സൌഹൃദാന്തരീക്ഷം തകര്‍ക്കാന്‍ ചില കുബുദ്ധികള്‍ നടത്തിയ ശ്രമമാണ് ഈ കത്തെന്ന് എസ്ഡിപിഐ മാന്നാര്‍ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ഫിറോസ്, സെക്രട്ടറി അനീസ് നാഥന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.