മലയാളി വിദ്യാര്‍ഥിയുടെ സംഘത്തിന് പുരസ്കാരം
മലയാളി വിദ്യാര്‍ഥിയുടെ സംഘത്തിന് പുരസ്കാരം
Saturday, October 25, 2014 12:59 AM IST
കണ്ണൂര്‍: ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഇന്ത്യയിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫെസ്റില്‍ ഈ വര്‍ഷത്തെ മികച്ച പ്രോജക്ടിനുള്ള ദേശീയ അവാര്‍ഡ് മലയാളി വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള സംഘത്തിനു ലഭിച്ചു. വായാട്ടുപറമ്പ് അര്‍ത്തനാകുന്നേല്‍ ജോര്‍ജ്- മേരിക്കുട്ടി ദമ്പതികളുടെ മകനായ ജോസഫ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തിന്റെ ബയോഗ്യാസ് ശുദ്ധീകരിക്കുന്ന പ്രൊഡക്ഷന്‍ ഓഫ് ബയോ സിഎന്‍ജി ഫ്രം പ്രസ്മഡ് എന്ന പ്രോജക്ടിനാണു പുരസ്കാരം ലഭിച്ചത്.


മഹാരാഷ്ട്ര കോല്‍ഹാപൂരിലെ വാര്‍ണ എന്‍ജിനിയറിംഗ് കോളജിലെ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണു ജോസഫ് ജോര്‍ജ്. കോഴിക്കോട് എന്‍ഐടിയിലായിരുന്നു ഈ വര്‍ഷത്തെ ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ മേള സംഘടിപ്പിച്ചത്. ഗുജറാത്ത് ഗവര്‍ണര്‍ ഡോ.ഒ.പി. കോഹ്ലിയില്‍നിന്നു സംഘാംഗങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.