വിസിമാരുടെ നിയമനം രാഷ്ട്രീയവത്കരിക്കരുത്: കെഎസ്സി - ജേക്കബ്
വിസിമാരുടെ നിയമനം രാഷ്ട്രീയവത്കരിക്കരുത്: കെഎസ്സി - ജേക്കബ്
Saturday, October 25, 2014 12:50 AM IST
കോട്ടയം: വിസിമാരുടെ നിയമനത്തെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരത്തെയും സര്‍വകലാശാല പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായി കെഎസ്സി - ജേക്കബ് സമ്മേളനം. വിസി നിയമനം രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനികളെ തിരുകിക്കയറ്റി അവരുടെ അജന്‍ഡ നടപ്പിലാക്കാനുള്ള സംവിധാനമായി. ഈ പ്രവണത അവസാനിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യാപകദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തെ കെഎസ്സി - ജേക്കബ് സ്വാഗതംചെയ്യുന്നു. കെഎസ്സി - ജേക്കബ് 51-ാം ജന്മദിന സമ്മേളനം കോട്ടയത്തു കേരള കോണ്‍ഗ്രസ്- ജേക്കബ് സംസ്ഥാന സെക്രട്ടറി സി.മോഹനന്‍ പിള്ള ഉദ്ഘാടനംചെയ്തു. കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് - ജേക്കബ് സംസ്ഥാന പ്രസിഡന്റ് പോള്‍ മാത്യു അധ്യക്ഷതവഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.പി.എസ്. ജയിംസ്, സംസ്ഥാന ഭാരവാഹികളായ ബി.എ. ഷാനവാസ്, സിജോ മുണ്ടക്കയം, ആര്‍. അശോക്, എസ്.എച്ച്. നാസര്‍, നിമീഷ് ജോസ്, എം.എസ്. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.