ഹോട്ടല്‍ തകര്‍ത്ത സംഭവം: പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം
Saturday, October 25, 2014 12:07 AM IST
കോഴിക്കോട്: കോഴിക്കോട് പി.ടി. ഉഷ റോഡിലെ ഡൌണ്‍ ടൌണ്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജിന്റെ നിര്‍ദേശപ്രകാരം നടക്കാവ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനായി ഏഴംഗ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. എസ്ഐമാരായ മോഹനദാസന്‍, പ്രകാശന്‍ വെള്ളയില്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.

സംഭവത്തിനു ശേഷം ഒളിവില്‍പോയ പ്രതികളെ കണ്െടത്താനായിട്ടില്ല. കോഫിഷോപ്പ് പ്രവര്‍ത്തിക്കുന്നതു സുതാര്യമായാണെന്നും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണമാണു നടക്കുന്നതെന്നും അതിനു ശേഷമേ ഹോട്ടലിനെ സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കൂയെന്നും നടക്കാവ് സിഐ മൂസ വള്ളിക്കാടന്‍ പറഞ്ഞു.

കോഫി ഷോപ്പ് കേന്ദ്രീകരിച്ചു സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുണ്െടന്നാരോപിച്ചു വ്യാഴാഴ്ച രാവിലെ പതിനൊന്നിനാണു യുവമോര്‍ച്ചക്കാര്‍ അക്രമം നടത്തിയത്. സദാചാരവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നില്ലെന്നും ഷോപ്പില്‍ സിസിടിവി സ്ഥാപിച്ചിട്ടുണ്െടന്നും ഷോപ്പ് ഉടമകളും പറഞ്ഞിരുന്നു. ഒരു സ്വകാര്യചാനലിലാണു ഷോപ്പ് കേന്ദ്രീകരിച്ചു സദാചാരവിരുദ്ധപ്രവര്‍ത്തനം നടക്കുന്നുണ്െടന്ന വാര്‍ത്ത പുറത്തുവിട്ടത്.


പയ്യോളി സ്വദേശിയായ ബേസിലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണു കോഫി ഷോപ്പ് നടത്തുന്നത്. മാനേജ്മെന്റ്, എന്‍ജിനിയറിംഗ് കോഴ്സുകള്‍ കഴിഞ്ഞവരാണു ഷോപ്പ് നടത്തിപ്പുകാര്‍. സ്വയംതൊഴില്‍ എന്ന നിലയില്‍ നടത്തുന്ന സ്ഥാപനം അടിച്ചുതകര്‍ക്കുന്നതിനു മുമ്പു കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതായിരുന്നുവെന്ന വാദവും വ്യാപാരികള്‍ ഉയര്‍ത്തുന്നു. തിരക്കേറിയ റോഡിനോടു ചേര്‍ന്നാണു ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. ചില്ലുഗ്ളാസ് ഭിത്തി ആയതിനാല്‍ ഉള്ളില്‍ നടക്കുന്നതെന്തും പുറത്തു നില്‍ക്കുന്നവര്‍ക്കു കാണാനാകുമെന്നു സമീപത്തെ കച്ചവടക്കാര്‍ പറയുന്നു. ഷോപ്പിനു പിന്നില്‍ ഓപ്പണ്‍ ഫുഡ് കോര്‍ട്ട് ഉണ്ട്. ഇവിടെ ചുറ്റും മറച്ചുകെട്ടിയിട്ടുണ്െടന്നും ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അടുത്തിടപഴകാനുള്ള സൌകര്യമുണ്െടന്നുമായിരുന്നു അക്രമികളുടെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.