വൈദ്യുതാഘാതമേറ്റു യുവാവു മരിച്ചു
Saturday, October 25, 2014 12:47 AM IST
കുമരകം: ഭാര്യവീട്ടില്‍ വച്ചു വൈദ്യുതാഘാതമേറ്റു യുവാവു മരിച്ചു. തിരുവാര്‍പ്പ് കാഞ്ഞിരം താമരശേരി മണിയുടെ മകന്‍ മനോജാണ്(31) മരിച്ചത്. മനോജ് നാളുകളായി ഭാര്യ രജനിയുടെ വീടായ കോട്ടയം മുനിസിപ്പാലിറ്റിയിലെ 45-ാം വാര്‍ഡിലെ മലരിക്കലിലുള്ള എരവുകേരില്‍ രാജന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം നാലിനാണു മനോജിനെ ഷോക്കേറ്റ നിലയില്‍ സമീപവാസികള്‍ കണ്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പില്‍. മാതാവ്: വിജയമ്മ. മക്കള്‍: അനഘ, ആദിത്യന്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.