അരുണാചലില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച യുവാവിന്റെ സംസ്കാരം നടത്തി
Saturday, October 25, 2014 12:45 AM IST
കൊച്ചി: അരുണാചല്‍പ്രദേശില്‍ ഒഴുക്കില്‍പ്പെട്ടു മരിച്ച കൊല്‍ക്കത്ത പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ കൊമേഴ്സ്യല്‍ ഓഡിറ്റ് ഓഫീസിലെ ഓഫീസറായിരുന്ന കൊല്ലം പുനലൂര്‍ മാവിള ചെറുശേരില്‍ ബോബി മാത്യു (38) വിന്റെ മൃതദേഹം എറണാകുളം തൃക്കാക്കര വിജോഭവന്‍ ചാപ്പലില്‍ സംസ്കരിച്ചു. ലോഹിത് നദിയുടെ ചിത്രങ്ങള്‍ പകര്‍ത്തവേ കഴിഞ്ഞ 12-നാണ് ഒഴുക്കില്‍പ്പെട്ടത്. ദിവസങ്ങളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്െടത്താനായത്. ഭാര്യ: അമൂല്യ കൊച്ചി പടമുകള്‍ മാളിയേക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റോഹന്‍, റയന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.