കൊച്ചി മെട്രോ നിര്‍ദിഷ്ട സമയത്തു പൂര്‍ത്തിയാക്കും: ഇ. ശ്രീധരന്‍
കൊച്ചി മെട്രോ നിര്‍ദിഷ്ട സമയത്തു പൂര്‍ത്തിയാക്കും: ഇ. ശ്രീധരന്‍
Saturday, October 25, 2014 12:43 AM IST
തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിന്റെ 18 കിലോമീറ്റര്‍ ദൂരം നിര്‍ദിഷ്ട സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. 24 കിലോമീറ്റര്‍ വരുന്ന മെട്രോയുടെ നിര്‍മാണം മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിട്ടിരുന്നത്. സ്ഥലം ഏറ്റെടുക്കല്‍ പോലെയുള്ള ചില പ്രശ്നങ്ങള്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോകുന്നുണ്െടന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.