തിരുവനന്തപുരം: പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തുറന്നത് 12 ലക്ഷത്തിലധികം ബാങ്ക് അക്കൌണ്ടുകള്‍. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ അക്കൌണ്ടുകള്‍ തുറന്നത് നഗര പ്രദേശങ്ങളിലാണ്- 6.66 ലക്ഷം. ഗ്രാമപ്രദേശങ്ങളില്‍ 4.74 ലക്ഷം അക്കൌണ്ടുകളും തുറന്നു. ഈ അക്കൌണ്ടുകളിലെല്ലാം കൂടി 288 കോടി രൂപയാണ് വിവിധ ബാങ്കുകളിലെത്തിയിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളിലാണ് അധികം പേരും അക്കൌണ്ടുകള്‍ ആരംഭിച്ചിരിക്കുന്നത്. 8.12 ലക്ഷം പേരാണ് പൊതുമേഖലാ ബാങ്കുകളില്‍ അക്കൌണ്ടുകള്‍ ആരംഭിച്ചത്. രണ്ടു ലക്ഷം പേര് സ്വകാര്യ ബാങ്കുകളില്‍ അക്കൌണ്ട് തുറന്നപ്പോള്‍, 1.31 ലക്ഷം പേര് ഗ്രാമീണ ബാങ്കുകളിലാണ് അക്കൌണ്ടുകള്‍ ആരംഭിച്ചത്. എന്നാല്‍ തുറന്ന അക്കൌണ്ടുകളില്‍ 3,11,967 എണ്ണവും സീറോ ബാലന്‍സ് അക്കൌണ്ടുകളാണ്. 3,55,639 പേര്‍ക്ക് റുപേ ഡെബിറ്റ് കാര്‍ഡുകളും ബാങ്കുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
ഗ്രാമീണ മേഖലയിലെ പൊതു മേഖലാ ബാങ്കുകളില്‍ 2.47 ലക്ഷം അക്കൌണ്ടുകളും സ്വകാര്യ ബാങ്കുകളില്‍ 1.30 ലക്ഷം അക്കൌണ്ടുകളും ഗ്രാമീണ ബാങ്കുകളില്‍ 87,899 അക്കൌണ്ടുകളും പുതുതായി ആരംഭിച്ചിട്ടുണ്ട്. നഗരങ്ങളില്‍ ഇത് യഥാക്രമം, 5.45 ലക്ഷം, 41,535 ലക്ഷം, 69,220 ലക്ഷം എന്നിങ്ങനെയാണ്. പൊതുമേഖലാ ബാങ്കുകളില്‍ 233.21 കോടി രൂപയും ഗ്രാമീണ്‍ ബാങ്കുകളില്‍ 95.52 ലക്ഷം രൂപയും സ്വകാര്യ ബാങ്കുകളില്‍ 6380 ലക്ഷം രൂപയുമാണ് ഇതിലൂടെ ഇതുവരെ എത്തിയിരിക്കുന്നത്.
പദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് സ്റേറ്റ് മിഷന് ഡയറക്ടറും ഫിനാന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ കെ.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതി അവലോകനം ചെയ്യുന്നുണ്ട്. അടുത്തമാസം ഒന്നോടെ കേരളത്തിലെ എല്ലാ വീടുകളിലും ബാങ്ക് അക്കൌണ്ട് ഉള്ള ഒരാളെങ്കിലും ഉണ്ടാവുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതിയുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. അക്കൌണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും ഈ മാസം 25 വരെ അവസരമുണ്ട്.
പദ്ധതിപ്രകാരം അക്കൌണ്ട് തുറക്കുന്നവര്‍ക്ക് 30,000 രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും വാഹന അപകടം ഉണ്ടായാല്‍ ഒരു ലക്ഷം രൂപയുടെ പരിരക്ഷയുമാണു നല്‍കുന്നത്. പിന്നീട് അക്കൌണ്ട് ഉടമകള്‍ക്ക് 5,000 രൂപ ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനുള്ള സൌകര്യവും ഒരുക്കും. വിവിധ തരം വായ്പാ സൌകര്യം, വിവിധ പദ്ധതികളുടെ സബ്സിഡികള്‍, ക്ഷേമപദ്ധതികളുടെ ഡയറക്ട് മണി ട്രാന്‍സ്ഫര്‍ എന്നിവ യ്ക്കും പുതിയ അക്കൌണ്ടിലൂടെ അര്‍ഹതയുണ്ടാകും. പദ്ധതിയില്‍ സഹകരണബാങ്കുകളെയും ഉള് പ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.