പോസ്റ് ബേസിക് ഡിപ്ളോമ നഴ്സിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 25 വരെ അപേക്ഷിക്കാം
Thursday, October 23, 2014 12:19 AM IST
തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം ഗവണ്‍മെന്റ് നഴ്സിംഗ് കോളജുകളില്‍ നടത്തിവരുന്ന ക്രിട്ടിക്കല്‍ കെയര്‍ നഴ്സിംഗ്, എമര്‍ജന്‍സി ആന്‍ഡ് ഡിസാസ്റര്‍ നഴ്സിംഗ്, ഓങ്കോളജി നഴ്സിംഗ്, ന്യൂറോ സയന്‍സ് നഴ്സിംഗ്, കാര്‍ഡിയോ തൊറാസിക് നഴ്സിംഗ്, നിയോനേറ്റല്‍ നഴ്സിംഗ്, നഴ്സ് മിഡ്വൈഫറി പ്രാക്ടീഷണര്‍ എന്നീ പോസ്റ് ബേസിക് ഡിപ്ളോമ നഴ്സിംഗ് കോഴ്സുകള്‍ക്ക് 25 വരെ അപേക്ഷിക്കാം.
പ്രോസ്പെക്ടസ് ംംം.ഹയരെലിൃല.ശി എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23വരെ കേരളത്തിലെ എല്ലാ ഫെഡറല്‍ ബാങ്കിന്റെ ശാഖകളിലും വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാന്‍ ഫോം ഉപയോഗിച്ച് ഫീസ് ഒടുക്കാം. ബാങ്കില്‍ നിന്നു ലഭിക്കുന്ന അപേക്ഷാനമ്പരും സെക്യൂരിറ്റി കീയും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് 24വരെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി ംംം.ഹയരെലിൃല.ശി എന്ന വെബ്സൈറ്റുകളില്‍ രജിസ്റര്‍ ചെയ്യാം.


അപേക്ഷകള്‍ 25ന് അഞ്ചിനകം ഡയറക്ടര്‍, എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 500 രൂപയും പട്ടികജാതി-വര്‍ഗ വിഭാഗത്തിന് 250 രൂപയും. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായി എടുത്ത് പ്ളസ് ടു പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാര്‍ക്കോടെ ഇന്ത്യന്‍ നഴ്സിംഗ് കൌണ്‍സിലും ബന്ധപ്പെട്ട സ്റേറ്റ് കൌണ്‍സിലും അംഗീകരിച്ച ബിഎസ്സി നഴ്സിംഗ്/പോസ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്/ജിഎന്‍എം കോഴ്സ് പരീക്ഷ പാസായിരിക്കണം. അപേക്ഷാര്‍ഥികളുടെ ഉയര്‍ന്ന പ്രായപരിധി 45 വയസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560361, 2560362, 2560363, 3560364, 2560365 എന്നീ നമ്പരുകളുമായി ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.