കെസിബിസി മദ്യവിരുദ്ധ സമിതി കൌണ്‍സലിംഗ് ക്യാമ്പ് നവംബറില്‍
Thursday, October 23, 2014 12:19 AM IST
കൊച്ചി: മദ്യാസക്തരെ കണ്െടത്തി കൌണ്‍സലിംഗ് നല്‍കാനും അവരെ ചികിത്സയ്ക്കു വിധേയരാക്കി മദ്യരഹിത കുടുംബങ്ങള്‍ രൂപപ്പെടുത്താനും വേണ്ടി കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ദ്വിദിന ക്യാമ്പ് സംഘടിപ്പിക്കും.

നവംബര്‍ 21, 22 തീയതികളില്‍ പാലാരിവട്ടം പിഒസിയില്‍ ക്യാമ്പ് നടക്കുമെന്നു സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ അറിയിച്ചു. 21ന് രാവിലെ 9.30ന് ആരംഭിച്ച് 22ന് വൈകുന്നേരം നാലിനു ക്യാമ്പ് സമാപിക്കും.

കൌണ്‍സലിംഗ് നടത്താനുള്ള ശാസ്ത്രീയ പരിശീലനമാണു ക്യാമ്പില്‍ നല്‍കുക. കേരളത്തിലെ പ്രഗദ്ഭരായ മനശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കും.


ജാതി-മത ഭേദമെന്യേ മദ്യവിരുദ്ധ രംഗത്തും ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീമാര്‍ക്കും അധ്യാപകര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

താമസവും ഭക്ഷണവും ഉള്‍പ്പെടെ 500 രൂപയാണു രജിസ്ട്രേഷന്‍ ഫീസ്. ആദ്യം പേര് രജിസ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണു പ്രവേശനം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9847034600.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.