ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ഇന്നു ചര്‍ച്ച ചെയ്യും
Thursday, October 23, 2014 12:18 AM IST
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം ആര്‍ക്കു നല്‍കണമെന്ന് ഇന്നു മന്ത്രിസഭ പരിഗണിക്കും.

ഡോ. വി.എന്‍. രാജശേഖരന്‍പിള്ളയുടെ കാലാവധി 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ വൈസ് പ്രസിഡന്റിന്റെ നിയമനം മന്ത്രിസഭ പരിഗണിക്കുന്നത്. രാജശേഖരന്‍പിള്ളയെ തുടരാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ സര്‍ക്കാരിനു കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാമിനെ നിയമിക്കണമെന്നു മുസ്്ലിംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനായതിനാല്‍ ലീഗിനു നല്‍കണമെങ്കില്‍ വിശദമായ ചര്‍ച്ച വേണ്ടിവരും. ആദിവാസികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നില്‍പുസമരവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.