വിദ്യാഭ്യാസത്തിലൂടെ വളര്‍ച്ച നേടണം: മാര്‍ പവ്വത്തില്‍
വിദ്യാഭ്യാസത്തിലൂടെ വളര്‍ച്ച നേടണം: മാര്‍ പവ്വത്തില്‍
Thursday, October 23, 2014 12:00 AM IST
ചങ്ങനാശേരി: വിദ്യാഭ്യാസത്തിലൂടെ പിന്നോക്കവസ്ഥ മാറി സമുദായം പുരോഗതി കൈവരിക്കണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍.

അതിരൂപതാ ദളിത് കത്തോലിക്കാ യൂത്ത്ലീഗ്(ഡിസിവൈഎല്‍) സമ്മേളനവും സെമിനാറും അതിരൂപതാ കേന്ദ്രത്തിലെ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍ മാത്രമേ ജീവിത വിജയം നേടാനാകുകയുള്ളുവെന്നും മാര്‍ പവ്വത്തില്‍ ഓര്‍മിപ്പിച്ചു.

ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ളസ്ടു, ഡിഗ്രി, പിജി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസഫ് കുറ്റിക്കാട്ടില്‍ കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍, സി.സി. കുഞ്ഞുകൊച്ച്, പി.ജെ. ജോണ്‍, സോജന്‍ തോമസ്, സെലിന്‍ കുഞ്ഞുമോന്‍, എം.എ. സെബാസ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.


രാവിലെ നടന്ന സെമിനാര്‍ ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍ ഉദ്ഘാടനം ചെയ്തു. ഡിസിവൈഎല്‍ അതിരൂപതാ കണ്‍വീനര്‍ എം.എ. സെബാസ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജോണ്‍പീറ്റര്‍, വിനീതാ ജോസഫ്, ജയ്മോന്‍ സെബാസ്റ്റ്യന്‍, അജിത് ജയിംസ്, ജസ്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.