സ്വര്‍ണം വെളുപ്പിച്ചു തട്ടിപ്പ്; ബിഹാര്‍ സ്വദേശി പിടിയില്‍
സ്വര്‍ണം വെളുപ്പിച്ചു തട്ടിപ്പ്; ബിഹാര്‍ സ്വദേശി പിടിയില്‍
Thursday, October 23, 2014 11:52 PM IST
മലപ്പുറം: സ്വര്‍ണം വെളുപ്പിച്ചു തട്ടിപ്പ് നടത്തുന്ന ബിഹാര്‍ സ്വദേശി മലപ്പുറത്തു പിടിയിലായി. ബിഹാറിലെ സുബോള്‍ ജില്ലയിലെ ഫുല്‍കാഹ് സ്വദേശി ദിനേശ് മണ്ഡല്‍(45) ആണ് അറസ്റിലായത്. ഇന്നലെ ഇയാള്‍ മലപ്പുറം മേല്‍മുറി ഭാഗത്തു സ്വര്‍ണം വെളുപ്പിച്ചു തട്ടിപ്പു നടത്തുന്നുണ്െടന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് എസ്ഐ മനോജ് പയറ്റയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

വീടുവീടാന്തരം കയറിയിറങ്ങി പിച്ചള, ഇരുമ്പ്, സ്റീല്‍ തുടങ്ങിയവയുടെ തുരുമ്പ് കളഞ്ഞു നിറം കൂട്ടുന്ന പൊടി 20 രൂപയ്ക്കു വില്‍പന നടത്താനാണു ഇയാള്‍ എത്തിയത്. ഇതോടൊപ്പം സൌജന്യമായി സ്വര്‍ണാഭരണങ്ങള്‍ കളര്‍ കൂട്ടി തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു സ്ത്രീകളില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങി പ്രത്യേകതരം രാസലായനിയില്‍ മുക്കിവയ്ക്കും. അല്‍പം കഴിഞ്ഞ് ആഭരണം പുറത്തെടുക്കുമ്പോള്‍ തിളക്കം കൂടിയിട്ടുണ്ടാകും. വീടുകളില്‍ സ്ത്രീകള്‍ മാത്രമുള്ള സമയത്ത് എത്തിയാണ് ഇത്തരത്തിലുള്ള തട്ടിപ്പു നടത്തുന്നത്. അക്വാറീജിയ എന്ന ദ്രാവകത്തില്‍ മുക്കിയാണു സ്വര്‍ണം നിറംകൂട്ടുന്നത്. ഗാഢനൈട്രിക് ആസിഡിന്റെയും ഗാഢസള്‍ഫ്യൂറിക് ആസിഡിന്റെയും 1:3 എന്ന അനുപാതത്തില്‍ യോജിപ്പിച്ചാണ് ഈ ദ്രാവകം തയാറാക്കുന്നത്. ഇതിനു സ്വര്‍ണത്തെ ലയിപ്പിക്കാനുള്ള കഴിവുണ്ട്. സ്വര്‍ണത്തിനു പുറത്തെ അഴുക്കു മാറ്റി തിളക്കം കൂടുമ്പോള്‍ സ്വര്‍ണത്തിന്റെ അളവ് കുറയുന്നതു സ്ത്രീകള്‍ ശ്രദ്ധിക്കാറില്ല. ഇതു മനസിലാക്കി ഉത്തരേന്ത്യയില്‍നിന്നു ധാരാളം സംഘങ്ങള്‍ കേരളത്തില്‍ പ്രത്യേകിച്ചു മലപ്പുറത്തു തട്ടിപ്പു നടത്തുന്നുണ്െടന്നു പോലീസ് പറഞ്ഞു. പ്രതിയെ മലപ്പുറം കോടതി റിമാന്‍ഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.