അച്ചടക്ക നടപടിയെക്കുറിച്ചു പ്രതികരിക്കാനില്ല: ശശി തരൂര്‍
അച്ചടക്ക നടപടിയെക്കുറിച്ചു പ്രതികരിക്കാനില്ല: ശശി തരൂര്‍
Thursday, October 23, 2014 11:46 PM IST
തിരുവനന്തപുരം: പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അച്ചടക്ക നടപടിയെക്കുറിച്ചു കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ശശിതരൂര്‍ എംപി. തിരുവനന്തപുരത്തു മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി അനുകൂല പരാമര്‍ശത്തെ തുടര്‍ന്നു നേരിട്ട അച്ചടക്ക നപടികള്‍ക്കുശേഷം ആദ്യമായാണു തരൂര്‍ കേരളത്തിലെത്തുന്നത്.

പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വേറെ ഉത്തരവാദിത്വങ്ങളുള്ളതുകൊണ്ടാണ് എല്ലാ പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാത്തത്. വിവാദങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാനാണു കേരളത്തിലേക്കു വരാത്തതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.