അന്യസംസ്ഥാന രജിസ്ട്രേഷന്‍: വാഹനങ്ങള്‍ പിടിച്ചെടുക്കും
Wednesday, October 22, 2014 12:45 AM IST
തിരുവനന്തപുരം: കേരളത്തില്‍ രജിസ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ കേരള റോഡ് നികുതി ഒഴിവാക്കുന്നതിനായി പോണ്ടിച്ചേരി, മാഹി പോലുളള കേന്ദ്ര ഭരണ പ്രദേശങ്ങളിലും, അന്യസംസ്ഥാനങ്ങളിലും രജിസ്റര്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കം കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുളളതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍.ശ്രീലേഖ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.