പവര്‍ ഇവാഞ്ചലൈസേഷന്‍-2014 ലീഡേഴ്സ് കോണ്‍ഫറന്‍സ് നവംബര്‍ 18-നു തുടങ്ങും
Wednesday, October 22, 2014 12:44 AM IST
കളത്തിപ്പടി: 2033-ലെ തിരുസഭയുടെ മഹാജൂബിലിക്ക് ഒരുക്കമായി 'ക്രിസ്റീന്‍' സംഘടിപ്പിക്കുന്ന 'പവര്‍ ഇവാഞ്ചലൈസേഷന്‍-2014' ലീഡേഴ്സ് കോണ്‍ഫറന്‍സ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഇംഗ്ളീഷ് കാമ്പസില്‍ നവംബര്‍ 18-നു വൈകുന്നേരം നാലുമുതല്‍ 23-ന് ഉച്ചകഴിഞ്ഞു രണ്ടുവരെ നടക്കും.

ലോക സുവിശേഷവത്കരണം 2033-ന്റെ അന്തര്‍ദേശീയ ഡയറക്ടര്‍ ഫാ.ജിനോ ഹെന്റികിന്റെ ക്ളാസുകള്‍ പ്രോഗ്രാമിലുണ്ടാകും.ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ഫാ.മാത്യു നായ്ക്കംപറമ്പില്‍ (പോട്ട), ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ (സെഹിയോന്‍, അട്ടപ്പാടി), ഫാ.ജോസ് അഞ്ചാനിക്കല്‍ (ചെയര്‍മാന്‍, എന്‍എസ്ടി), ഫാ.സെബാസ്റ്യന്‍ കറുകപ്പള്ളി (ചെയര്‍മാന്‍, കെഎസ്ടി), സിറിള്‍ ജോണ്‍ (ഐസിസിആര്‍എസ് ഇന്റര്‍നാഷണല്‍ വൈസ്ചെയര്‍മാന്‍), ഷെവ.ബെന്നി പുന്നത്തുറ (ശാലോം), പി.വി.മേരിക്കുട്ടി (ക്രിസ്റീന്‍), സന്തോഷ് കരുമാത്തറ, എല്‍വീസ് കോട്ടൂരാന്‍, സാബു ആറുതൊട്ടിയില്‍ തുടങ്ങിയവര്‍ ക്ളാസുകള്‍ നയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.