കൊച്ചിയില്‍ 47.5 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു
Wednesday, October 22, 2014 12:41 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ടു യാത്രക്കാരില്‍നിന്നായി കസ്റംസ് 47.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മൊത്തം 1.716 കിലോഗ്രാം സ്വര്‍ണമാണു പിടികൂടിയത്. രണ്ടു യാത്രക്കാരെ കസ്റഡിയിലെടുത്തു. എമിറേറ്റ്സ് ഫ്ളൈറ്റില്‍ ദുബായില്‍നിന്നു വന്ന കാസര്‍ഗോഡ് സ്വദേശി അബ്ദുള്ള(36)യില്‍നിന്നാണ് 1.116 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടി പിടികൂടിയത്.

വിമാനത്താവളത്തിലെ ടോയ്ലറ്റില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബ്ദുള്ള പിടിയിലായത്. ഇതിനുമുന്‍പും പലതവണ ടോയ്ലറ്റിലെ ഫ്ളഷ് ടാങ്കില്‍നിന്നു ഉടമസ്ഥനില്ലാതെ സ്വര്‍ണക്കട്ടികള്‍ കണ്െടടുത്തിട്ടുണ്ട്. അബ്ദുള്ള ഈ രീതി അവലംബിച്ചതിനാല്‍ തുമ്പില്ലാത്ത പഴയ സംഭവങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമുണ്േടായെന്നു പരിശോധിച്ചുവരികയാണ്. കോലാലംപൂരില്‍നിന്നു മലിന്റാ എയര്‍ഫ്ളൈറ്റില്‍ മണ്ണാര്‍കുഴി സ്വദേശി തിരുമുരുകനില്‍(28)നിന്നാണ് 600 ഗ്രാം സ്വര്‍ണം പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.