കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് -എം സുവര്‍ണ ജൂബിലി സമാപന സമ്മേളനം 24ന്
Wednesday, October 22, 2014 12:39 AM IST
കോട്ടയം: കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ് -എം സുവര്‍ണ ജൂബിലി സമാപന സമ്മേളനം 24നു കോട്ടയത്തു നടക്കും. വൈകുന്നേരം നാലിനു ദര്‍ശന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുന്‍കാല സംസ്ഥാന പ്രസിഡന്റുമാരെ കേരള കോണ്‍ഗ്രസ്- എം ചെയര്‍മാന്‍ കെ.എം. മാണി, വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കും.

24നു രാവിലെ ഒമ്പതിനു സംസ്ഥാന പ്രസിഡന്റ് ആന്‍സന്‍ ആന്റണി പ താക ഉയര്‍ത്തും. തുടര്‍ന്നു ന ടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനുള്ള പരിഷ്കാരങ്ങള്‍, യൂണിവേഴ്സിറ്റി തലപ്പത്ത് വൈജ്ഞാനിക രംഗത്തെ പ്രതിഭകള്‍ കടന്നുവരേണ്ടതിന്റെ ആവശ്യകത, വിദ്യാഭ്യാസരംഗത്തെ വര്‍ഗീയ വത്കരണം എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടും.


വൈകുന്നേരം നാലിനു നട ക്കുന്ന സമാപന സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്. തോമസ് എംഎല്‍എ, വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജ്, ജോസ് കെ. മാണി എംപി, ജോയി ഏബ്രഹാം എംപി, കേരള കോണ്‍ഗ്രസ് -എം, കെഎസ്സി- എം സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള പ്രതിനിധികള്‍ സ മ്മേളനത്തില്‍ പങ്കെടുക്കുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി സിറിയക് ചാഴികാടന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.