കെ.എ. ഏബ്രഹാം കള്ളിവയലില്‍ നിര്യാതനായി
കെ.എ. ഏബ്രഹാം കള്ളിവയലില്‍ നിര്യാതനായി
Wednesday, October 22, 2014 12:33 AM IST
പാലാ: ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലിലിന്റെ പിതാവും പ്രമുഖ പ്ളാന്ററുമായ കെ.എ. ഏബ്രഹാം കള്ളിവയലില്‍ (90) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ഇന്നു വൈകുന്നേരം 4.30നു വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് 5.30നു വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയില്‍ മൃതദേഹം സംസ്കരിക്കും. പാലാ കടപ്ളാമറ്റം മരുതൂക്കുന്നേല്‍ ജേക്കബ് ചെറിയാന്റെ മകള്‍ അമ്മിണിയാണു (ക്ളാരക്കുട്ടി) ഭാര്യ. മറ്റു മക്കള്‍: ഗീത പോള്‍ (റിട്ട. പ്രിന്‍സിപ്പല്‍ കണ്‍ട്രോളര്‍, കമ്യൂണിക്കേഷന്‍ അക്കൌണ്ട്സ്, ചെന്നൈ), ഡോ. റോയി ഏബ്രഹാം, കള്ളിവയലില്‍ (വൈസ് പ്രിന്‍സിപ്പല്‍, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല), ജോയി ഏബ്രഹാം കള്ളിവയലില്‍ (റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, മൂവാറ്റുപുഴ), ജോഷി ഏബ്രഹാം (സീനിയര്‍ മാനേജര്‍, ട്രാക്കോ കേബിള്‍സ് ലിമിറ്റഡ്, എറണാകുളം), അജിത് ഏബ്രഹാം (മൈക്കിള്‍, ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷ്വറന്‍സ് ലിമിറ്റഡ്, കോഴിക്കോട്), ബാബു ഏബ്രഹാം കള്ളിവയലില്‍ (ചാര്‍ട്ടേഡ് അക്കൌണ്ടന്റ്, എറണാകുളം), മിനി ഏബ്രഹാം (ടീച്ചര്‍, ലയോള സ്കൂള്‍, തിരുവനന്തപുരം), അഞ്ജു സുശീല്‍ (ചെന്നൈ). മരുമക്കള്‍: പോള്‍ സെബാസ്റ്യന്‍ (മാനേജിംഗ് ഡയറക്ടര്‍, വെന്‍സിസ് ഇന്‍ഡസ്ട്രീസ് ചെന്നൈ), ലൂസി റോയി കുടകശേരി (കോട്ടയം), ശശികല ജോയി കൊച്ചിക്കുന്നേല്‍ (റിട്ട. പ്രഫസര്‍, മൂവാറ്റുപുഴ), ടെറി ജോഷി കരുവേലിത്തറ (ടീച്ചര്‍, ടോക് എച്ച് സ്കൂള്‍, എറണാകുളം), ആശ അജിത് കളപ്പുരയ്ക്കല്‍ (പാലാ), മിനു ബാബു പാറയ്ക്കല്‍ (ആലുവ), സിന്ധു ജോര്‍ജ് എട്ടുകെട്ടില്‍ (ടീച്ചര്‍, റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍, ഡല്‍ഹി), സുശീല്‍ ജോ കളരിക്കല്‍ (എന്‍ജിനിയര്‍, ചെന്നൈ).


ഏബ്രഹാം കള്ളിവയലില്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍നിന്നു റാങ്കോടുകൂടി എംഎ, എല്‍എല്‍ബി പാസായി. അലിഗഡില്‍ മുന്‍ രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന്റെ ശിഷ്യനായിരുന്നു. സ്വതന്ത്രാ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതിയംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. രാജാജി, മൊറാര്‍ജി ദേശായി, മിനു മസാനി തുടങ്ങിയ ദേശീയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പിന്നീടു പ്ളാന്റേഷന്‍ രംഗത്തേക്കു തിരിഞ്ഞു. പൊതുരംഗത്തും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.