പീഡനക്കേസില്‍ ജയചന്ദ്രനു ജാമ്യം
പീഡനക്കേസില്‍ ജയചന്ദ്രനു ജാമ്യം
Wednesday, October 22, 2014 12:33 AM IST
കൊച്ചി: പെണ്‍വാണിഭവുമായി ബന്ധപ്പെട്ട ബ്ളാക്ക്മെയിലിംഗ് കേസില്‍ ജുഡീഷല്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജയചന്ദ്രനു തിരുവനന്തപുരത്തെ ലൈംഗിക പീഡനക്കേസില്‍ ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഹര്‍ജിക്കാരന്‍ 63 ദിവസമായി ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണു വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുന്നതെന്നു ജസ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവില്‍ വ്യക്തമാക്കി. ജാമ്യത്തിനു 35,000 രൂപയും രണ്ടാള്‍ ജാമ്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസിന്റെ ആവശ്യത്തിനല്ലാതെ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശമുണ്ട്.


കിടപ്പറരംഗങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി ഇരകളെ ബ്ളാക്മെയില്‍ ചെയ്തു പണം തട്ടിയെടുത്ത കേസില്‍ അറസ്റിലായ ജയചന്ദ്രന്റെ ചിത്രം മാധ്യമങ്ങളില്‍ കണ്ട കാസര്‍ഗോഡ് സ്വദേശിനിയായ പെണ്‍കുട്ടിയാണു തിരുവനന്തപുരത്തെ കുടപ്പനക്കുന്നിലെ വീട്ടില്‍ തന്നെ ജയചന്ദ്രന്‍ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.