കലാവിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
Tuesday, October 21, 2014 12:38 AM IST
തൃശൂര്‍: കേരള ലളിതകല അക്കാഡമി മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ സ്മരണാര്‍ഥം കലാവിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റികളിലും ചിത്രകല-ശില്‍പകല-ഗ്രാഫിക്സ് എന്നീ വിഷയങ്ങളില്‍ എംഎഫ്എ, എംവിഎ, ബിഎഫ്എ, ബിവിഎ കോഴ്സുകള്‍ക്കു പഠിക്കുന്ന കേരളീയരായ വിദ്യാര്‍ഥികള്‍ക്കാണു സ്കോളര്‍ഷിപ്പുകള്‍.

എംഎഫ്എ-എംവിഎയ്ക്ക് ആറായിരം രൂപ വീതം അഞ്ചു വിദ്യാര്‍ഥികള്‍ക്കും ബിഎഫ്എ-ബിവിഎക്ക് അയ്യായിരം രൂപ വീതം അഞ്ചു വിദ്യാര്‍ഥികള്‍ക്കുമാണു സ്കോളര്‍ഷിപ്. സ്കോളര്‍ഷിപ്പ് നിബന്ധനകളും അപേക്ഷാഫോമും എല്ലാ കലാവിദ്യാലയങ്ങളിലും അക്കാഡമിയുടെ എല്ലാ ഗാലറികളിലും അക്കാഡമി വെബ്സൈറ്റിലും ലഭിക്കും. അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും തപാലില്‍ ലഭിക്കാന്‍ അഞ്ചുരൂപയുടെ സ്റാമ്പൊട്ടിച്ചു സ്വന്തം മേല്‍വിലാസമെഴുതിയ കവര്‍സഹിതം സെക്രട്ടറി, കേരള ലളിതകല അക്കാഡമി തൃശൂര്‍- 20 എന്ന വിലാസത്തില്‍നവംബര്‍ 20നകം അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.