ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടകമത്സരം നവംബര്‍ ഒന്നു മുതല്‍
Tuesday, October 21, 2014 12:37 AM IST
കോട്ടയം: ദര്‍ശന സാംസ്കാരികകേന്ദ്രം കോട്ടയം തിയറ്റര്‍ അക്കാദമിയുടെ സഹകരണത്തോടെ നവംബര്‍ ഒന്നു മുതല്‍ 11 വരെ ആറാമത് ദര്‍ശന അഖില കേരള പ്രഫഷണല്‍ നാടകമത്സരം സംഘടിപ്പിക്കും. കോട്ടയം ശാസ്ത്രിറോഡിലുള്ള ദര്‍ശന ഓഡിറ്റോറിയത്തില്‍ ദിവസേന വൈകുന്നേരം 6.15ന് നാടകം അരങ്ങേറും. സമിതികളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാന്‍ അഖില കേരളാടിസ്ഥാനത്തിലാണ് ഈ നാടകമത്സരം. കേരളത്തിലെ പ്രമുഖ 30 നാടക സംഘങ്ങളില്‍നിന്നു തെരഞ്ഞെടുത്ത പത്ത് നാടകങ്ങളാണു വേദിയില്‍ മാറ്റുരയ്ക്കുക.

നവംബര്‍ ഒന്നിനു ചാവറ കലാനിലയത്തിന്റെ കര്‍മതാരകം, രണ്ടിനു തൃശൂര്‍ വസുന്ധരയുടെ പ്രണയപര്‍വം, മൂന്നിനു പാലാ കമ്യൂണിക്കേഷന്‍സിന്റെ ഏബ്രാഹം, നാലിനു മലയാള നാടകവേദിയുടെ അപ്രധാനവാര്‍ത്തകള്‍, അഞ്ചിന് അങ്കമാലി അഞ്ജലിയുടെ ദൂരക്കാഴ്ചകള്‍, ആറിനു കൊല്ലം അനശ്വരയുടെ അറിവിനു ചിലതു പറയാനുണ്ട്, ഏഴിന് തിരുവനന്തപുരം അക്ഷരകലയുടെ സ്നേഹസാന്ത്വനം, എട്ടിനു കാഞ്ഞിരപ്പള്ളി അമലയുടെ നന്മകള്‍ ചേക്കേറും കൂട്, ഒന്‍പതിന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ മുന്‍പേ പറക്കുന്ന പക്ഷികള്‍, പത്തിനു കൊല്ലം വയലാര്‍ നാടകവേദിയുടെ പത്തുപൈസ, 11ന് സൌപര്‍ണിക തിരുവനന്തപുരത്തിന്റെ പന്തയക്കുതിര എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും.


മികച്ച നാടകത്തിന് 25,000 രൂപയും മുകളേല്‍ ഫൌണ്േടഷന്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 20,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും നല്കും. മികച്ച രചന, സംവിധാനം, നടന്‍, നടി, സംഗീതം, ഗാനാലാപനം, ഹാസ്യനടന്‍, രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി എന്നിവയ്ക്കു വിവിധ വ്യക്തികളും സ്ഥാപനങ്ങളും നല്കുന്ന പ്രത്യേക കാഷ് അവാര്‍ഡും ഫലകവും ഉണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.