മുഖ്യമന്ത്രി ഇടപെട്ടു; കേരളത്തിനു 3750 ടണ്‍ യൂറിയ
Tuesday, October 21, 2014 12:33 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു യൂറിയ പ്രതിസന്ധിക്കു വിരമമായി. 3750 ടണ്‍ യൂറിയ വളം കേരളത്തിനു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ്, കോഴിക്കോട്ടും കോട്ടയത്തും വളമെത്തിക്കും. മാര്‍ക്കറ്റ്ഫെഡിനാണ് കേരളത്തിലെ വിതരണച്ചുമതല.

സംസ്ഥാനത്ത് യൂറിയയയുടെ ക്ഷാമം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര രാസവളം വകുപ്പുമന്ത്രി അനന്ത്കുമാറിനു കത്തെഴുതിയിരുന്നു. യൂറിയ വളം ആവശ്യമുള്ള കര്‍ഷകരും സഹകരണസംഘങ്ങളും മാര്‍ക്കറ്റ് ഫെഡിന്റെ ജില്ലാതല ഓഫീസുകളുമായി ബന്ധപ്പെടണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.