കേരളത്തില്‍ എന്‍സിപി ഇടതു മുന്നണിക്കൊപ്പം: ഉഴവൂര്‍ വിജയന്‍
കേരളത്തില്‍ എന്‍സിപി ഇടതു മുന്നണിക്കൊപ്പം: ഉഴവൂര്‍ വിജയന്‍
Tuesday, October 21, 2014 12:30 AM IST
കോട്ടയം: കേരളത്തില്‍ എന്‍സിപി ഇടതു മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. കോട്ടയത്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെ പുറത്തു നിന്നു പിന്തുണയ്ക്കാമെന്നു പറഞ്ഞതു ചില നേതാക്കളുടെ മാത്രം അഭിപ്രായമാണ്. എന്‍സിപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. വാര്‍ഗീയ ശക്തികളുമായി ഒരു സന്ധിക്കും എന്‍സിപി കേരള ഘടകം തയാറാകില്ല.

ബിജെപിയുമായി കൂട്ടുചേരുന്നതിനെതിരെയുള്ള കേരളത്തിലെ പാര്‍ട്ടിയുടെ വികാരവും ആശങ്കയും അഖിലേന്ത്യാ പ്രസിഡന്റ് ശരത്പവാറിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്‍സിപി സംസ്ഥാന നേതൃത്വത്തില്‍ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും എന്‍സിപിയുടെ മതേതര നിലപാടില്‍ പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും ഉറച്ചു നില്‍ക്കുകയാണ്. അടിയന്തര നേതൃയോഗം ഇന്നു വൈകുന്നേരം നാലിനു എറണാകുളത്തു ചേര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.