കാനന്‍ നിയമ സൊസൈറ്റി സമ്മേളനം പാലായില്‍ തുടങ്ങി
കാനന്‍ നിയമ സൊസൈറ്റി സമ്മേളനം പാലായില്‍ തുടങ്ങി
Tuesday, October 21, 2014 12:30 AM IST
പാലാ: കാനന്‍ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 28-ാം അഖിലേന്ത്യാ സമ്മേളനം പാലാ അല്‍ഫോന്‍സിയന്‍ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. ഇന്ത്യയിലെ വിവിധ രൂപതകളില്‍നിന്നും ഇരുന്നൂറ് അംഗങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. വിശ്വാസികളുടെ രക്ഷയ്ക്കു സഭാനിയമങ്ങള്‍ ആവശ്യമാണെന്നു മന്ത്രി പറഞ്ഞു. സഭ ഒരു സാമൂഹിക സ്ഥാപനം കൂടിയായതിനാല്‍ നിയമങ്ങള്‍ ആവശ്യമാണ്. സഭാനിയമങ്ങള്‍ ഈ അനശ്വരതയെ ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി കെ.എം. മാണി പറഞ്ഞു.

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. നിയമവ്യാഖ്യാതാക്കള്‍ നീതിയുടെ സംരക്ഷകരും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ വഴി ഏതെന്നു പറഞ്ഞുകൊടുക്കാന്‍ നിയമം ആവശ്യമാണ്. സഭാനിയമങ്ങള്‍ക്ക് ഒരു അജപാലനമാനം കൂടിയുണ്ട്. അതിനാല്‍ നിയമത്തില്‍ അന്തര്‍ലീനമായിരുന്ന കാര്യത്തെ മറന്നുകളയരുത്. കെട്ടാനും അഴിക്കാനുള്ള അധികാരം ഈശോ പത്രോസിനു നല്‍കി. ആദിമസഭയില്‍ വഴിതെറ്റി നടക്കുന്നവരെ കൂട്ടായ്മയില്‍നിന്നു മാറ്റിനിര്‍ത്തുന്നതും പിന്നീട് നിയമങ്ങള്‍ അനുസരിച്ചു ശരിയായ പാതയിലെത്തുമ്പോള്‍ തിരികെ പ്രവേശിപ്പിക്കുന്നതും നാം കാണുന്നുണ്ട്. സഭാനിയമങ്ങള്‍ ബൈബിള്‍ അധിഷ്ഠിതമാണെന്നു മറക്കാതിരിക്കണമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.


കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ്, മുംബൈ സഹായമെത്രാന്‍ ഡോ. ഡൊമിനിക് സാവിയോ, റവ. ഡോ. രായപ്പന്‍ അരുള്‍ സെല്‍വന്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍, റവ. ഡോ. മൈക്കിള്‍ വട്ടപ്പലം, റവ. ഡോ. ജോസഫ് മുകളേപ്പറമ്പില്‍, സിസ്റര്‍ റോസ്മിന്‍ എസ്എച്ച് എന്നിവര്‍ പ്രസംഗിച്ചു. 24 നു സമ്മേളനം സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.